കെ.കെ.ഐ.സി. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസിന് ഇസ്ലാഹീ സെന്റെര്‍  യാത്ര അയപ്പ് നല്‍കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.കെ.ഐ.സി. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസിന് ഇസ്ലാഹീ സെന്റെര്‍  യാത്ര അയപ്പ് നല്‍കി

ദീര്‍ഘ  കാലം ഇസ്ലാഹീ സെന്റെര്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച്,  പ്രവാസ ജീവിതം മതിയാക്കി  നാട്ടിലേക്ക്  പോകുന്ന  കോഴിക്കോട് ജില്ലയിലെ പയ്യോളി  സ്വദേശി  ടി.പി മുഹമ്മദ്‌ അബ്ദുല്‍ അസീസിന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ സമ്പൂര്‍ണ കൌണ്‍സില്‍ യോഗം   ഖുര്തുബ  ജംഇയ്യത്  ഇഹിയാതുരാസ് ഹാളില്‍ വെച്ച് വിപുലമായ യാത്ര അയപ്പ്  നല്‍കി. 

1997 വര്‍ഷത്തില്‍ കുവൈത്തില്‍ എത്തിയഅദ്ദേഹം  പെട്രോ കെമിക്കല്‍ ഇന്ട്രസ്ട്രിയല്‍ (PIC), കുവൈത്ത് യുനിവേര്‍സിറ്റി , അല്‍ അഅയാന്‍ഇന്‍വെന്‍വെസ്റ്റ്‌ മെന്‍റ് കമ്പനി, തുടങ്ങിയ മേഖലയില്‍  സേവനമാനുസ്ടിച്ചു . ഗള്‍ഫ് ഇന്‍വെസ്റ്റ്‌ മെന്‍റ് കമ്പനിയില്‍ സേവനമാനുഷ്ട്ടിച്ചു കൊണ്ടിരിക്കയാണ്  അദ്ദേഹം  സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്നത്.

കുവൈത്തിലെ  മത  സാമൂഹിയ , ജീവകാരുണ്ണിയ മേഖലയില്‍ സജീവ സാന്നിധിയ മായിരുന്ന ടി.പി. അബ്ദുല്‍ അസീസ്‌  ഇസ്ലാഹീ സെന്റെറിന്റെ  നീണ്ട പതിനാറു വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയും , കുവൈത്ത് മതകാരിയ മന്ത്രാലയത്തിന്റെ കീഴില്‍  ജാലിയാത്തിലെ  ഔദ്യോഗിക  പ്രബോധകനായും,  സെന്റെറിന്റെ കീഴില്‍ നടക്കുന്ന  മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള  സി.ആര്‍.ഇ  യിലെ അധിയാപകനുമായിരുന്നു. 

 കൂടാതെ ഫെഡറേഷന്‍ ഓഫ് മുസ്ലിം അസോസിയേഷന്‍ (ഫിമ) യില്‍ സെന്റെര്‍ പ്രധിനിതിയായും , കുവൈത്ത്  പയ്യോളി അങ്ങാടി അസോസിയേഷന്‍ ഉപദേശക സമിതിയായും അദ്ദേഹം പ്രവര്തിചിട്ട്ടുണ്ട് .

ഇസ്ലാഹീ സെന്റെര്‍ പ്രസിഡന്റ്‌ പി. എന്‍ .ആബ്ദുല്‍ ലത്തീഫ് മദനിയുടെ അധിയക്ഷതയില്‍  നടന്ന യാത്ര അയപ്പ് യോഗത്തില്‍ Dr: അമീർ  ആമുഖ ഭാഷണം  നടത്തി . ശേഷം  വിവിധ യുനിറ്റുകളെ പ്രധിനിതീകരിച്ചു കൊണ്ട്  സിറാജ് വടകര,  ഫൈസാദ് സ്വലാഹി, മുസ്തഫ സഖാഫി , അസ്ലം ആലപ്പി, നജീബ് പാടൂര്‍, അബ്ദുസ്സലാം സ്വാലാഹി, ഷഫീക്ക് ഹസ്സന്‍,  എന്ജിനീയാര്‍ ഉസ്സൈമത് , കെ.സി. മുഹമ്മദ്‌ നജീബ്, ശുഐബ് , സമീര്‍ അലി, ശമീര്‍ മദനി , മഹമൂദ്. സി.പി , ഡോക്ടര്‍ യാസ്സര്‍, മുഹമ്മദ്‌ അഷ്‌റഫ്‌ എകരൂല്‍ , മഹബൂബ് കാപ്പാട്,  എന്നിവരും ,   കേന്ദ്ര സെക്രട്ടറിയെറ്റിനെ  പ്രധിനിതീകരിച്ചു സി,പി. അബ്ദുല്‍ അസീസും, എന്‍.കെ.അബ്ദുസ്സലമും സംസാരിച്ചു , സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ യുവ പ്രഭാഷകന്‍  ഹാരിസ് കായക്കൊടി ഉല്‍ബോധന പ്രസംഗം നടത്തി.

ടി.പി. അബ്ദുല്‍ അസീസിനുള്ള   ഇസ്ലാഹീ സെന്റെറിന്റെ ഉപഹാരം  പ്രസിഡന്റ്‌  പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയും ,  സെന്റെര്‍ വനിതാ വിഭാഗമായ  കിസവയുടെ ഉപഹാരം  സെന്റെര്‍ വൈ പ്രസിഡന്റ്‌  ഏ.എം. അബ്ദുസ്സമദും , കേന്ദ്ര സെക്രട്ടരിയെട്ടിന്റെ ഉപഹാരം  സെന്റെര്‍ ഫിനാന്‍സ് സെക്രട്ടറി , കെ.സി. അബ്ദുല്‍ ലത്തീഫും  നല്‍കി.  ജോയിന്റ് സെക്രട്ടറി  സക്കീര്‍ കൊയിലാണ്ടി യോഗത്തില്‍ സ്വാഗതവും , എജുക്കേഷന്‍ സെക്രട്ടറി സുനാഷ് ശുക്കൂര്‍ നന്ദിയും പറഞ്ഞു 

 


 


LATEST NEWS