കെ.കെ.ഐ.സി ഇസ്ലാഹി ഫുട്ബോള്, സാൽമിയ, അബ്ബാസിയ ജേതാക്കള്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.കെ.ഐ.സി ഇസ്ലാഹി ഫുട്ബോള്, സാൽമിയ, അബ്ബാസിയ ജേതാക്കള്


 കുവൈത്ത് (സാൽമിയ) കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 വെള്ളിയാഴ്ച  സാൽമിയ ബൗളിവാർഡ് കോർട്ടിൽ പ്രവര്ത്തകര്ക്കും വിദ്യാര്ത്ഥികള്ക്കുമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 4 മദ്രസകളിൽ നിന്നായി അണ്ടർ 13 & അണ്ടർ 17 ഇനങ്ങളിലായി 8 ടീമുകളും യൂണിറ്റ് തലത്തിൽ 8 ടീമുകളും മത്സരത്തില് പങ്കെടുത്തു.

ഇസ് ലാഹി സെന്റര് പ്രവര്ത്തകരും കുടുംബങ്ങളും മദ്രസ്സ രക്ഷിതാക്കളും വിദ്ദ്യാര്ത്ഥികളും പങ്കെടുത്ത് ആവേശകരമായ മത്സരത്തിന്റെ കിക്ക് ഓഫ് സെന്റര് പ്രസിഡണ്ട് പി. എൻ  അബ്ദുല്ലത്തീഫ് മദനി നിര് വഹിച്ചു.13 വയസ്സിനു താഴെയുള്ള വിഭാഗത്തില് സാൽമിയ മദ്രസ  ചാംപ്യൻഷിപ്പ് നേടിപ്പോള് അബ്ബാസിയ മദ്രസ റണ്ണർ അപ്പ് നേടി. 17 വയസിന് താഴെയുള്ള വിഭാഗത്തില് സാൽമിയ മദ്രസ  ചാംപ്യൻഷിപ്പ് നേടിപ്പോള് ഫഹാഹീൽ  മദ്രസ റണ്ണർ അപ്പ് കരസ്ഥമാക്കി.
യൂണിറ്റ് തല മത്സരത്തിൽ അബ്ബാസിയ ഏരിയ ചാംപ്യൻമാരായി. സാൽമിയ യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.


റഫറിമാരായ അബ്ദുറസാഖ് ഓക്കേ,  ബഷീർ തെങ്കര, നിമിൽ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു . ക്രിയേറ്റിവിറ്റി സെക്രട്ടറിമാരായ അബൂബക്കർ കോയയും സാജു ചെംനാടും , കൂടാതെ മെഹ്ബൂബ് കാപ്പാട്, അൻവർ കാളികാവ് എന്നിവർ കോർഡിനേറ്റു ചെയ്യുകയും ചെയ്തു . മത്സര വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും പി.എൻ  അബ്ദുല്ലത്തീഫ് മദനി,  സി.പി അബ്ദുൽഅസിസ്, സകീർ കൊയിലാണ്ടി, അൻവർ കാളികാവ്, അബൂബക്കർ കോയ, സാജു ചെംനാട്, ഹാറൂൺ അബ്ദുല് അസീസ്, റഫീഖ് കണ്ണൂക്കര മുതലായവർ വിതരണം ചെയ്തു. മദ്രസ വിദ്യാർത്ഥികളുടെയും പ്രവർത്തകരുടെയും മത്സരം കാണാൻ രക്ഷിതാക്കളും പൊതുജനങ്ങളുമടങ്ങുന്ന നൂറുകണക്കിനാളുകൾ സന്നിഹിതരായിരുന്നു. വൈകുന്നേരം 4.30നു ആരംഭിച്ച മത്സരം രാത്രി 10.30 വരെ നീണ്ടു നിന്നു .
 


LATEST NEWS