സി എം എസ് കോളേജിന്റെ ഇരുന്നൂറാമത് വാര്‍ഷികാഘോഷം കുവൈറ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സി എം എസ് കോളേജിന്റെ ഇരുന്നൂറാമത് വാര്‍ഷികാഘോഷം കുവൈറ്റില്‍

മലയാളികളുടെ രണ്ടു നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രം ഉറങ്ങികിടക്കുന്ന കോട്ടയം സി എം എസ്  കോളേജിന്റെ ഇരുന്നൂറാമത് വാര്‍ഷികാഘോഷം  കുവൈറ്റില്‍  സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ .സിഎംഎസ്സ് അലുമിനി വിദ്യാസൌഹൃദം കുവൈറ്റ് ചാപ്റ്റര്‍ നവംബര്‍ 24ന് ആഘോഷിക്കുമെന്നു ഭാരാവാഹികള്‍ കുവൈറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎംഎസ്സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും.

വാര്‍ഷികത്തോട് അനുബന്ധിച്ച് കുവൈറ്റ് ചാപ്റ്റര്‍ പ്രഖ്യാപിച്ച 'വിദ്യാസൌഹൃദം പ്രവാസി കീര്‍ത്തി 2017 അവാര്‍ഡ് ' ഖത്തറില്‍ നിന്നുമുള്ള സി എം എസ്  കോളേജ്പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ.മോഹന്‍ തോമസ്സിനു നല്‍കും. കൂടാതെ 'വിദ്യാസൌഹൃദം പ്രവാസി എന്റര്‍പ്രണര്‍ അവാര്‍ഡ് ' സൌദിയില്‍ നിന്നുമുള്ള രാജു കുര്യനുംനല്‍കുന്നു.

 തുടര്‍ന്ന് നടക്കുന്ന മ്യൂസിക്കല്‍ നൈറ്റിനു പ്രശസ്ത പിന്നണിഗായകരായ ഉണ്ണി മേനോനും രഞ്ജിനി ജോസും നേതൃത്വം നല്‍കും.ജനറല്‍ സെക്രട്ടറി സാം നന്ത്യാട്ട്, വൈസ് പ്രസിഡണ്ട് സുരേഷ് തോമസ്സ്, ട്രഷറര്‍ രാജേഷ് വര്‍ക്കി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോര്‍ജ് കോശി, റെജി ചാണ്ടി, ഷിബു കുര്യന്‍, സിറിയക് ജോര്‍ജ് തുടങ്ങിയവരും മറ്റു എക്സിക്യുട്ടീവ്അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു