കുവൈറ്റില്‍ സ്വദേശിവത്ക്കരണം; ജോലി ലഭിക്കുന്ന കാര്യം ഇനി അല്‍പ്പം ബുദ്ധിമുട്ടുള്ളതാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈറ്റില്‍ സ്വദേശിവത്ക്കരണം; ജോലി ലഭിക്കുന്ന കാര്യം ഇനി അല്‍പ്പം ബുദ്ധിമുട്ടുള്ളതാകും

കുവൈറ്റ്: കുവൈറ്റില്‍ ജോലി ലഭിക്കുന്ന കാര്യം ഇനി അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരിക്കും. കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ മുഴുവന്‍ തസ്തികകളും കുവൈറ്റികള്‍ക്ക് മാത്രമായി സംവരണം ചെയ്തതിനെ തുടര്‍ന്നാണിത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സ്വദേശിവത്കരണം തിരിച്ചടിയായിരിക്കുകയാണ്. യോഗ്യരായ കുവൈറ്റികളില്ലെങ്കില്‍ മാത്രമേ വിദേശികളെ പരിഗണിക്കൂ എന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ മേധാവി അഹമ്മദ് അല്‍ ജസ്സാര്‍ അറിയിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ പിന്‍വാതില്‍ വഴി നിയമിക്കുന്നുണ്ടെന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം കര്‍ശനമാക്കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് 22 വരെ 11526 സ്വദേശികളെയാണ് സര്‍ക്കാര്‍ മേഖലയില്‍ നിയമിച്ചത്. എന്നാല്‍ 790 വിദേശികളെ മാത്രമേ നിയമിച്ചിട്ടുള്ളൂ. വെറും ആറ് ശതമാനം മാത്രമാണിത്.

നിലവിലെ കണക്കുകളനുസരിച്ച് കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ആകെ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 78739 ആണ്. ഇവരില്‍ 44 ശതമാനം പേര്‍ ആരോഗ്യ മന്ത്രാലയത്തിലും 40 ശതമാനം പേര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലും 16 ശതമാനം പേര്‍ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലുമാണ്
 


LATEST NEWS