കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്റർ 11 പള്ളികളില്  ബലിപെരുന്നാൾ  നമസ്‌കാരങ്ങൾ  സംഘടിപ്പിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്റർ 11 പള്ളികളില്  ബലിപെരുന്നാൾ  നമസ്‌കാരങ്ങൾ  സംഘടിപ്പിക്കുന്നു


കുവൈത്  കേരളാ  ഇസ്‌ലാഹീ  സെന്റർ  കുവൈത്തിന്റെ  വിവിധ ഭാഗങ്ങളിലായി ബലി പെരുന്നാളിനോട് അനുബന്ധിച്ച് പതിനൊന്നു പള്ളികളിൽ പെരുന്നാൾ നമസ്ക്കാരം (മലയാളം ഖുതുബ) സംഘടിപ്പിക്കുന്നു.

അബ്ബാസിയ ഗ്രാന്‍ഡ്‌ ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപമുള്ള റാഷിദ്‌ അല്‍ഉദുവാനി  പള്ളിയില്‍ അഷ്‌റഫ്‌ മദനി എകരൂലും, ഫർവാനിയ (ഉമരിയ) നാദി തളാമുന്‍ മസ്ജിദില്‍ മുസ്തഫ സഖാഫി അൽ കാമിലിയും,  ഹവല്ലി ഷാബ് മസ്ജിദ് അന്‍വര്‍ അൽ രിഫായില്‍ സമീർഅലി എകരൂലും, ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹിയും, ഷര്‍ക്ക് മസ്ജിദ് അല്‍ ബഷര്‍ അല്‍ റൂമിയില്‍ ശമീര്‍ മദനി കൊച്ചിയും, അഹമ്മദി മസ്ജിദ് ഉമര്‍ ബിന്‍ ഖതാബില്‍ അബ്ദുൽഅസീസ് നരക്കോടും, മങ്കഫ് മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ സിദ്ധീഖ് ഫാറൂഖിയും, ഖൈത്താന്‍ മസ്ജിദ് മസീദ് അല്‍ റഷീദിയില്‍ ഷബീര്‍ സലഫിയും, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലില്‍  കെ. സി. മുഹമ്മദ് നജീബും, അബൂഹലീഫ മസ്ജിദ് ആയിഷയില്‍ മുഹമ്മദ്‌ ഫൈസാദ് സ്വലാഹിയും, സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നമിഷില്‍ പി.എന്‍. അബ്ദുറഹിമാനും നേതൃത്വം നൽകുന്നതാണ്. പെരുന്നാൾ നമസ്ക്കാരം രാവിലെ 5.40നു ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
 


LATEST NEWS