കുവൈത്  കേരള ഇസ്‌ലാഹീ   സെന്റർ  ഈദ്  നമസ്ക്കാരം  സംഘടിപ്പിച്ചു. 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈത്  കേരള ഇസ്‌ലാഹീ   സെന്റർ  ഈദ്  നമസ്ക്കാരം  സംഘടിപ്പിച്ചു. 

ഏകമാനവികതയുടെയും സമര്‍പ്പണത്തിന്‍റെയും മാനവിക  ഐക്കിയതിന്റെയും  സന്ദേശം വിളംബരം  ചെയ്തു  കൊണ്ട്   കുവൈത്തിലെ  വിവിധ പള്ളികളിൽ  സംഘടിപ്പിച്ച ഈദ്  നമസ്ക്കാരങ്ങൾക്കു  ശേഷമുള്ള  ഉൽബോധന പ്രസങ്ങൾക്കും  ഖതീബുമാർ  നേതിര്ത്ഥം നൽകി  .

 സഹനത്തിന്‍റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒരു ഈദുല്‍ ഫിത്വര്‍കൂടി ആഗതമായിരിക്കുന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരും മുമ്പോട്ട്  വരണമെന്ന്  ഖതീബുമാർ  ആവശ്യപ്പെട്ടു .

ദൈവഹിതം കാംക്ഷിച്ച് സഹജീവികളോട് കാരുണ്യം ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്ന മതമാണ് ഇസ്ലാം. സമാധാനത്തിന്‍റെ പുനസ്ഥാപനത്തിന് വേണ്ടി യത്നിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്ലാമിന്‍റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ പ്രചരിപ്പിക്കേണ്ട കാലമാണിത്. എന്നാല്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പ്രത്യേകം ടാർജറ്റ്  ചെയ്ത് കൊണ്ടുള്ള ആസൂത്രിത പ്രചരണങ്ങളും കായികമായ കയ്യേറ്റങ്ങളും ഇന്ത്യയുടെ മഹിതമായ പൈതൃകത്തിന്‍റെ മേല്‍ കളങ്കം ചാര്‍ത്തിയിരിക്കുന്നു. ഭരണകൂടങ്ങള്‍ തന്നെ ഭരണഘടനയെ തകര്‍ക്കാന്‍ ചൂട്ടു  പിടിക്കുന്ന കാലത്ത് മതനിരപേക്ഷ കക്ഷികള്‍ ഫാസിസത്തിനെതിരെ ഒന്നിക്കുകയാണ്ڋപരിഹാരമെന്ന് അവര്‍ ഈദ് സന്ദേശത്തില്‍ ഖതീബുമാർ കൂട്ടിച്ചേര്‍ത്തു.

വര്‍ത്തമാനകാല സമൂഹത്തില്‍ നീതിബോധം ദുര്‍ബലപ്പെട്ടു വരുന്നതും സാധാരണക്കാരന് നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് സമൂഹം ഗൗരവമായി കാണണം. നിരാംലമ്പര്‍ക്ക് ആശ്രയമായി നമ്മുടെ ജീവിതം മാറ്റാനും, പാരിസ്ഥിതിക സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനാവശ്യമായ ജീവിത രീതി വീണ്ടെടുക്കാനും ഈദുല്‍ ഫിത്വ്ര്‍ പ്രചോദനമാകണം.

യുദ്ധക്കെടുതിമൂലവും പ്രകൃതി ദുരന്തം കാരണവും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും സഹായമെത്തിക്കാനും നാം ശ്രദ്ധിക്കണമെന്ന്  ഖതീബുമാർ ഉത്‌ബോധിപ്പിച്ചു  .

അബ്ബാസിയ ഗ്രാന്‍ഡ്‌ ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപമുള്ള റാഷിദ്‌ അല്‍ഉദുവാനി  പള്ളിയില്‍  അഷ്‌റഫ്‌ മദനി എകരൂലും , ഉമരിയ നാദി തളാമുന്‍ മസ്ജിദില്‍  സി,പി. അബ്ദുല്‍ അസീസും , ഹവല്ലി  മസ്ജിദ് അന്‍വര്‍  രിഫായില്‍  നിസാര്‍ സ്വലാഹിയും, ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹിയും , ഷര്‍ക്ക്  മസ്ജിദ് അല്‍ ബഷര്‍ അല്‍ റൂമിയില്‍ ശമീര്‍ അലിയും , അഹമ്മദി മസ്ജിദ് ഉമര്‍ ബിന്‍ ഖതാബില്‍ മുസ്തഫ സഖാഫിയും , മങ്കഫ്  മലയാളം കുതുബ നടക്കുന്ന പള്ളിയില്‍ അഷ്ക്കര്‍ സ്വലാഹിയും, ഖൈത്താന്‍ മസ്ജിദ് മസീദ് അല്‍ റഷീദിയില്‍  ഷബീര്‍ സലഫിയും, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലില്‍  മുഹമ്മദ്‌ ഫൈസാദ് സ്വലാഹിയും , അബൂഹലീഫ മസ്ജിദ് ആയിഷയില്‍ സിദ്ധീക്ക് ഫാറൂക്കിയും , സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നമിഷില്‍ പി.എന്‍. അബ്ദു റഹിമാനും നേതിര്ത്ഥം നൽകി.