ഒരേ ഒരിന്ത്യ ഒരൊറ്റ ജനത”  ചർച്ച സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത”  ചർച്ച സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ

 അബ്ബാസിയ. കുവൈത്ത് കേരള ഇസ്‌ലാഹി സെൻററിൻറെ ആഭിമുഖ്യത്തിൽ “ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന വിഷയത്തിൽ ചർച്ച സമ്മേളനം ആഗസ്റ്റ് 4 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ  കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. രാജ്യത്ത് വളര്‍ന്നു വരുന്ന ഫാഷിസത്തെ ചെറുക്കാന്‍ മതനിരപേക്ഷ മുല്യങ്ങളുടെ പഠനവും പ്രചാരണവും ഭാരതീയർ ഒറ്റക്കെട്ടായി  ഏറ്റെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ഈ ഒരു ലക്ഷ്യത്തിലാണ് 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന ചർച്ചാ സമ്മേളനം നടത്തുന്നത്.  രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ പിച്ചിചീന്തുകയും, ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി ജനിപ്പിച്ചും വളര്‍ത്തിയെടുക്കുന്ന പുതിയ പ്രവണതകള്‍ രാജ്യത്ത് കടുത്ത അസംതുലിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്.  പരസ്യമായ ആക്രമണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിച്ച് വരുന്നത് ആശങ്കാജമാണ്. ഈ സാഹചര്യത്തിൽ ഇത്തരം ഒരു ചർച്ചാ സമ്മേളനം വളരെ പ്രസക്തമാണ്. പ്രസ്തുത സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. സെൻറർ പ്രസിഡൻറ് പി.എൻ.അബ്ദുൽ മദനി മോഡറേറ്ററായ പരിപാടിയിൽ കെ.സി.മുഹമ്മദ് നജീബ് വിഷയമവതരിപ്പിക്കും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വർഗീസ് പുതുക്കുളങ്ങര ( ഒ.ഐ.സി.സി), എൻ. അജിത് കുമാർ (കല), പ്രവീണ് നന്ദിലത്ത് (കേരള അസോസിയേഷൻ), ശറഫുദ്ധീൻ കണ്ണേത്ത് (കെ.എം.സി.സി), ഫൈസൽ മഞ്ചേരി (കെ.ഐ.ജി), ഹംസ ബാഖവി (ഇസ് ലാമിക് കൌണ്സിൽ), അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ), ടി.പി.മുഹമ്മദ് അബ്ദുൽ അസീസ് (കെ.കെ.ഐ.സി) തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ “അറിവ് നന്മക്ക് ഒരുമക്ക്” എന്ന തലക്കെട്ടിൽ ഇസ് ലാഹി സെൻറർ സംഘടിപ്പിക്കുന്ന  ദ്വൈമാസ കാന്പയിൻ പ്രഖ്യാപനം എം.എസ്.എം കേരള മുൻ പ്രസിഡണ്ട് ബഹു. ത്വൽഹത് സ്വലാഹി നിർവഹിക്കുന്നതാണ്.  കുവൈത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൌകര്യം ഉണ്ടായിരിക്കുമെന്നും സ്ത്രകൾക്ക് പ്രത്യേക സൌകര്യമേർപ്പടുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. വിശദ വിവര ങ്ങൾക്ക് 97240225, 97895580, 97162805 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.