മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു


ദോഹ: ഖത്തറില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ സ്വദേശി നബീല്‍ ശബാന്‍ (26 ) ആണ് മരിച്ചത്. ഈദ് ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം പുറപ്പെട്ട നബീന്‍ സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദില്‍ ഡസേര്‍ട്ട് സഫാരിക്കിടെ അപകടത്തില്‍പ്പെടുകയായിരുന്നു. സിഡിസി യില്‍ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറായിരുന്നു ബീല്‍ ശബാന്‍ ചെറുവട്ടത്ത് അബ്ദുസ്സലാം-അനില ദമ്ബതികളുടെ മകനാണ് നബീന്‍. ഭാര്യ റസിയ സുബൈര്‍, ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരന്‍ നിബുല്‍ റോഷന്‍.