പൊള്ളലേറ്റ് ചികിസ്തയിലായിരുന്ന മലയാളി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊള്ളലേറ്റ് ചികിസ്തയിലായിരുന്ന മലയാളി മരിച്ചു


റിയാദ് : സൗദിയില്‍ ഗുരുതമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേല്‍ (49) നിര്യാതനായി. ശരീരമാസകലം ചൂടുള്ള എണ്ണ വീണ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഒരു മാസത്തോളം അബോധാവസ്ഥിലായിരുന്നു. ജോലിക്കിടയില്‍ അപസ്മാരം ബാധിച്ചതിനെ തുടര്‍ന്ന് പൂരി ചുട്ടെടുക്കാന്‍ സ്റ്റൗവില്‍ വെച്ചിരുന്ന ചൂടുള്ള എണ്ണച്ചട്ടിയിലേക്ക് മുഹമ്മദാലി വീഴുകയായിരുന്നു.  ഭാര്യയും അഞ്ചു കുട്ടികളുമുണ്ട്. 
 


LATEST NEWS