വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

ജീസാനിൽ വാഹനമോടിക്കുന്നതിനിടെ  ഹൃദയാഘാതം വന്ന്​ കോഴിക്കോട്​ സ്വദേശി മരിച്ചു. താമരശ്ശേരി അമ്പായത്തോട്​ ബാലകൃഷ്​ണനാണ്​  ഞായറാഴ്​ച രാവിലെ മരിച്ചത്​. വാഹനത്തിൽ പെട്രോൾ നിറക്കുവാൻ .പോകുന്നതിനിടെയാണ്​ സംഭവം. നെഞ്ചുവേദനയെ തുടർന്ന്​ വണ്ടി റോഡരികിലേക്ക്​  നിർത്തുകയായിരുന്നു. അസീർ പ്രവാസി സംഘം ലസ്മ യൂണിറ്റ് മെമ്പറാണ്​. അഞ്ച് വർഷമായി സൗദിയിൽ ട്രൈലർ ഡ്രൈവറായി ജോലി നോക്കി വരികയാകുന്നു. രണ്ട് മാസത്തിനുള്ളിൽ നാട്ടിൽപോകാനുള്ള തയാറെടുപ്പിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


LATEST NEWS