വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു


റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളികളായ രണ്ടു പേര്‍ മരിച്ചു.  മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്), റിഷാന്‍( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവര്‍ ആശുപത്രിയിലാണ്. റിയാദില്‍ നിന്നും മദാഇന്‍ സാലിഹിലേക്ക് പോയ ഇവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. 
 


LATEST NEWS