പുതുവല്‍സരത്തില്‍ സകലര്‍ക്കും സൗജന്യമായി വീട്ടിലിരുന്ന് ധ്യാനമഭ്യസിക്കാം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുവല്‍സരത്തില്‍ സകലര്‍ക്കും സൗജന്യമായി വീട്ടിലിരുന്ന് ധ്യാനമഭ്യസിക്കാം.


   
ഹ്യൂസ്റ്റന്‍: 2017 ജനവരി 2, 3, 4 തിയ്യതികളില്‍ ഹാര്‍ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഒരുക്കുന്ന മൂന്നു ദിവസത്തെ പരിശീലന പരിപാടി ലോകത്തിന്റെ നാനാഭാഗത്തുള്ള ആളുകള്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റര്‍നെറ്റ് മാധ്യമത്തെയാണ് പ്രധാനമായും ഇതിനുപയോഗിക്കുന്നത്. ഓരോ മണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന മൂന്നു ദിവസത്തെ പരിശീലനമാണ് ഉണ്ടാവുക. ഓരോ ദിവസത്തെയും പരിശീലനത്തിന് വ്യത്യാസമുണ്ടാകും. പ്രഭാഷണത്തോടൊപ്പം ത െപ്രായോഗിക പരിശീലനവും വീഡിയോ സംപ്രേഷണത്തിലൂടെ ലക്ഷ്യമിടുന്നു.
1945ല്‍ ഇന്ത്യയിലെ ഷാഹ്ജഹാന്‍പൂര്‍ എന്ന ഗ്രാമത്തില്‍ നിാരംഭിച്ച് ലോകത്തിലെ 130 രാജ്യങ്ങളില്‍ ഇന്ന് സജീവ സാന്നിധ്യമായിരിക്കുന്ന ധ്യാനപദ്ധതി 'ഹാര്‍ട്ഫൂള്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട്് ആണ് മാധ്യമ ലോകത്തിന് പരിചയപ്പെടുത്തുക വഴി ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നത്. വേഗം കൂടിയ ലോകം മനുഷ്യന്റെ ജീവിതതാളത്തെ തകിടം മറിച്ചിരിക്കുന്നു. മനുഷ്യമനസ്സിന് കൈമോശം വന്നുപോയ താളലയം വീണ്ടെടുക്കാന്‍ ധ്യാനത്തിന് കഴിയുമെന്ന്് ഇന്ന് ആധുനികശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. ധ്യാനത്തിന് മാത്രമെ അതിന് കഴിയൂ എന്ന് നമ്മുടെ ഋഷിമാര്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പെ കണ്ടെത്തിയിരുന്നതാണ്. ജാതിമതലിംഗ പരിമിതികള്‍ക്ക് അതീതമായി ധ്യാനം അംഗീകരിക്കപ്പെടേണ്ടതാണ് എന്നും വ്യാപകമായ പരിശീലന പദ്ധതികള്‍ ഇതിന്ന ആവശ്യമാണ് എും മനുഷ്യസ്‌നേഹികളായ ചിന്തകരെല്ലാം കരുതുന്നു. യാതൊരു ലാഭേച്ഛയും കൂടാതെയാണ് ഈ ഉദ്യമം ഹാര്‍ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തിരിക്കുന്നത്. ഇത് മനസ്സിലാക്കിയ പല സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ഹാര്‍ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിറ്റേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
    2017 ജനവരി 1-ാംതീയതി അര്‍ദ്ധരാത്രി മുതല്‍ 4-ാംതീയതി അര്‍ദ്ധരാത്രി വരെ ംംം.വലമൃളtuഹില.ൈീൃഴ/ാമേെലൃരഹമ ൈഎന്ന വെബ്‌സൈറ്റിലും പരിപാടിയുമായി സൗജന്യമായി സഹകരിക്കുന്ന ടി.വി. ചാനലുകള്‍ കേബിള്‍ ചാനലുകള്‍ എന്നിവയിലും പരിശീലന പരിപാടി ലഭ്യമാക്കുന്നുണ്ട്. ഹാര്‍ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആഗോള പരിശീലനകനും ആചാര്യനുമായ ശ്രീ. കമ്‌ലേഷ്. ഡി. പട്ടേലാണ് മൂന്ന്് ദിവസങ്ങളിലും പരിശീലനം നല്‍കുന്നത്. യാതൊരു ഫീസും ആരില്‍നിന്നും ഇതിന് ഈടാക്കുതല്ല. ആദ്യത്തെ ദിവസം ശരീരത്തിന്റെ പിരിമുറുക്കം ഒഴിവാക്കുന്ന റിലാക്‌സേഷന്‍, ഏകാഗ്രതയിലേക്ക് നയിക്കു മെഡിറ്റേഷന്‍ എിവയും രണ്ടാമത്തെ ദിവസം മനസ്സിന്റെ ചുരുളഴിക്കുകയും വികാരവിക്ഷേപങ്ങള്‍ ശമിപ്പിക്കുകയും ചെയ്ത്് ഹൃദയത്തിലേക്ക് മനസ്സിനെ നയിക്കാന്‍ ഉതകുന്ന പരിശീലനവും മൂന്നാമത്തെ ദിവസം ഓരോ വ്യക്തിയിലും ഉറങ്ങിക്കിടക്കു ആന്തരിക സത്തയുമായി സമ്പര്‍ക്കത്തിലാകാനുള്ള പരിശീലന ക്രമങ്ങളുമാണ് ഈ വീഡിയോ പരിപാടിയിലൂടെ നല്‍കുന്നത്. ഓരോ ദിവസവും അവരവരുടെ സൗകര്യത്തിനനുസരിച്ച് ഓരോ മണിക്കൂര്‍ നേരം ഇതില്‍ പങ്കെടുക്കാനുള്ള സമയം കണ്ടെത്തുക മാത്രമെ ചെയ്യേണ്ടതുള്ളൂ. പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടിലിരുന്നുകൊണ്ട് മേല്‍കാണിച്ച ഇന്റര്‍നെറ്റ് സൈറ്റിലേക്ക് ലോഗ് ഇന്‍ ചെയ്യേണ്ടതാണ്.  ഇന്റര്‍നെറ്റില്‍ നിന്നും പരിപാടി ആര്‍ക്കും ഡൗലോഡ് ചെയ്യാവുന്നതുമാണ്. ഇീിമേര:േഠീഹഹഎൃലല: 18001037726,ഡട/ഇമിമറമ,  1 844 879 4327
ഋാമശഹ:  ശിളീ@വലമൃളtuഹില.ൈീൃഴ


Loading...