ജിദ്ദയിൽ നിര്യാതനായ ഷംസുദ്ദീൻ മേലാറ്റൂരിന്‍റെ മൃതദേഹം വെള്ളിയാഴ്​ച ഖബറടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിദ്ദയിൽ നിര്യാതനായ ഷംസുദ്ദീൻ മേലാറ്റൂരിന്‍റെ മൃതദേഹം വെള്ളിയാഴ്​ച ഖബറടക്കും

കഴിഞ്ഞ ദിവസം നിര്യാതനായ ജിദ്ദയിലെ ന​വോദയ ഭാരവാഹിയും പൊതു പ്രവർത്തകനുമായ ഷംസുദ്ദീൻ മേലാറ്റൂരി​ന്‍റെ മൃതദേഹം വെള്ളിയാഴ്​ച നാട്ടിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. നാട്ടിലേക്ക്​ കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച ഉച്ചക്ക്​ ബഹ്​റൈൻ വഴി ​കൊണ്ടു പോകുന്ന മൃതദേഹം വെള്ളിയാഴ്​ച പുലർച്ചെ മൂന്ന്​ മണിയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വെള്ളിയാഴ്​ച ഉച്ചക്ക്​ മുമ്പ്​ മേലാറ്റൂർ പള്ളിയിൽ ഖബറടക്കും.