ഡോക്​ടറെ കാണാൻ  കാത്തിരിക്കുന്നതിനിടെ മലപ്പുറം സ്വദേശി ജിദ്ദയിൽ കുഴഞ്ഞു വീണു മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡോക്​ടറെ കാണാൻ  കാത്തിരിക്കുന്നതിനിടെ മലപ്പുറം സ്വദേശി ജിദ്ദയിൽ കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം ചേറൂര്‍ മുതുവില്‍കുണ്ട് ചോലക്കത്തൊടി ഹുസൈന്‍ മാസ്​റ്ററുടെ മകന്‍ അബ്​ദുല്‍ റഷീദ് (40) ഹൃദായാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനൊരുങ്ങിയതാണ്​. ജിദ്ദ മുതുവില്‍കുണ്ട് മഹല്ല് കമ്മിറ്റി ട്രഷറര്‍ ആണ്​. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനില്‍ മറവ്​ ചെയ്​തു. 


LATEST NEWS