ഒമാനിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒമാനിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ഒമാന്‍ സോഹാറിലെ വാദി ഹിബിയില്‍ വാന്‍ അപകടത്തില്‍പെട്ട് മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍, പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലും യുനീക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. പതിനാലുപേരടങ്ങുന്ന മലയാളി സംഘം ഇബ്രിയില്‍ നിന്ന് സോഹാറിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയില്‍ വാദി ദിബിയില്‍ കാറ്റിലപകപ്പെട്ടാണ് അപകടം നടന്നത്.

മരിച്ചവരുടെ മൃദേഹങ്ങള്‍ സോഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.