കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതിയായി; പ്രതീക്ഷയോടെ പ്രവാസികൾ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതിയായി; പ്രതീക്ഷയോടെ പ്രവാസികൾ 

കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ഡ് ഇ ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷന്റെ അ​നു​മ​തി​യാ​യ​തോ​ടെ, ഇ​തു​വ​രെ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ച്ചു വ​ന്നി​രു​ന്ന മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ൾ​ക്കു പുത്തൻ പ്രതീക്ഷയായി. അതേ സമയം, ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സർവീ​സ് തു​ട​ങ്ങാ​ൻ സാ​ങ്കേ​തി​ക​മാ​യി ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും.

എ​ങ്കി​ലും എ​മി​റേ​റ്റ്സ്, സൗ​ദി എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ തു​ട​ർ​ന്നും ഇ​വി​ടെസ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നും അ​വ​ർ കരുതുന്നു. വലിയ വിമാനങ്ങൾ തിരികെ എത്തുന്നതോടെ അടുത്ത വർഷത്തെ ഹജ്ജ് സർവീസിനായി കൊച്ചി വരെ പോകേണ്ടെന്നതും മലബാർ മേഖലയിലുള്ളവർക്ക്  ആശ്വാസമാണ്.

റ​ൺ​വേ ബ​ല​പ്പെ​ടു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷം മു​മ്പ് വ​ലി​യ  വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ്  നി​ർ​ത്തി​വെ​ച്ച​ത്. ഇ​തു​മൂ​ലം  പ്ര​വാ​സി​യാ​ത്രി​ക​ർ ഏ​റെ ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്നു. വി​മാ​ന​ങ്ങ​ളു​ടെ കു​റ​വു​മൂ​ലം യാ​ത്രാ​ക്കൂ​ലി​യി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. മ​ല​ബാ​റി​ലെ, ടൂ​റി​സം- വാ​ണി​ജ്യ മേ​ഖ​ല​യി​ലും ഇ​ക്കാ​ര​ണ​ത്താ​ൽ വ​ൻ മാ​ന്ദ്യ​മു​ണ്ടാ​യി​ത്തീ​രു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​കാ​ര​മാ​യി ഈ  ​പ്ര​ശ്നം മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ൻ​റ്​ ഫോ​റം പ്ര​ശ്നം ഏ​റ്റെ​ടു​ക്കു​ക​യും, പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്​​തു.  

ക​രി​പ്പൂ​രി​നോ​ട്  കാ​ണി​ക്കു​ന്ന വി​വേ​ച​ന​ങ്ങ​ൾ തെ​ളി​വ് സ​ഹി​തം നി​ര​ത്തി ഹൈ​ക്കോ​ട​തി​യി​ൽ എം.​ഡി.​എ​ഫ് പ്ര​സി​ഡ​ണ്ട് കെ.​എം.​ബ​ഷീ​ർ റി​ട്ട് ഫ​യ​ൽ ചെ​യ്​​തു.  ഇ​തേ തു​ട​ർ​ന്നാ​ണ് ഉ​ന്ന​ത ​ദ്യോ​ഗി​ക സം​ഘം വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ക്കു​ക​യും റ​ൺ​വേ​യും സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും, വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്. 


LATEST NEWS