നാട്ടിലേക്ക് പോകാൻ വണ്ടിയിൽ സാധനങ്ങൾ എടുത്ത് വെക്കുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാട്ടിലേക്ക് പോകാൻ വണ്ടിയിൽ സാധനങ്ങൾ എടുത്ത് വെക്കുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

മദീന:നാട്ടിലേക്ക്​ കുടുംബ സമ്മേതം പുറപ്പെടുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. എടക്കര സ്വദേശി വായമ്പാറ അബ്​ദുല്‍ റസാഖാണ്​ (50) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്  മരിച്ചത്​. തിങ്കളാഴ്​ച ഒമ്പത്​  മണിക്കുള്ള വിമാനത്തില്‍  നാട്ടിലേക്ക് കുടുംബസമ്മേതം പോകേണ്ടതായിരുന്നു. എയര്‍പോര്‍ട്ടില്‍ പോകുവാനുള്ള സാധനങ്ങള്‍ വാഹനത്തില്‍ എടുത്തുവെക്കുന്നതിനുള്ള​ ഒരുക്കങ്ങള്‍ക്ക് ഇടയിലാണ് മരണം. വര്‍ഷങ്ങളായി  മദീന സബ്അ മസ്ജിദിന് സമീപം സൂഖില്‍ കച്ചവടം നടത്തുകയായിരുന്നു.


LATEST NEWS