റിയയുടെ വേറിട്ടൊരു ഈദ് ആഘോഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിയയുടെ വേറിട്ടൊരു ഈദ് ആഘോഷം


 
റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) ഈ വർഷം ഈദ് ആഘോഷിച്ചത് ശമ്പളം കിട്ടാതെ  ആഹാരത്തിനു പോലും കാശ് ഇല്ലാതിരുന്ന ഒരുപറ്റം തൊഴിലാളികൾക്ക് ഭക്ഷണം വയ്ക്കുവാനുള്ള സാധനങ്ങൾ വാങ്ങി നല്കിയാണ് മാതൃകയായത് .


റിയാദിലുള്ള സൗദി ലാമിനോ എന്ന കമ്പനിയിലെ തൊഴിലാളികൾക്കാണ് കഴിഞ്ഞ ഏഴു മാസമായി ശമ്പളവും ആഹാരത്തിനുള്ള കാശ് പോലും കിട്ടാതിരുന്നത്.ഈ വിവരം റിയയുടെ ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജഹാൻ ചവക്കാടിന്റെ  ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തിന്റെയും സെക്രട്ടറി ഡെന്നി ഇമ്മട്ടിയുടെയും നേതൃത്വത്തിൽ അരി, പഞ്ചസാര , സബോള ,എണ്ണ , മുട്ട, തേയില തുടങ്ങിയ പലവ്യഞ്ജന സാധനങ്ങളടങ്ങിയ ഓരോ കിറ്റ് വീതം ആണ് അറുപതോളം വരുന്ന മലയാളികൾ അടങ്ങിയ തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലത്തു എത്തിച്ചുകൊടുത്തത്.ഈദിന്റെ തലേന്നു കിട്ടിയ കിറ്റ് അവർക്കു ഈദ് ആഘോഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്ത റിയയോടുള്ള നന്ദി അവർ അറിയിക്കുകയുണ്ടായി . ലേബർകോടതിയിൽ നിന്നും അനുകൂലമായ വിധിയും കാത്തിരിക്കുകയാണ് ഈ തൊഴിലാളികൾ .


ഈ റമദാൻ മാസത്ത് റിയ നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത് കൂടാതെ അർഹതപ്പെട്ടവർക്ക് സഹായ ഹസ്തവുമായി റിയ എന്നും ഉണ്ടാകുമെന്നും സെക്രട്ടറിയും ജീവരുണ്യ വിഭാഗം കൺവീനറും ഓർമ്മപ്പെടുത്തി.റിയ പ്രവർത്തകരായ നസീർ, ജോർജ് ,വിജയൻ , ഷിജു വാഹിദ് , ഷെറിൻ തുടങ്ങിയവരും ഈ കിറ്റ് വിതരണത്തിൽ പങ്കാളികളായി .


LATEST NEWS