റിയ  ഈദ്- ഓണം ആഘോഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിയ  ഈദ്- ഓണം ആഘോഷിച്ചു


റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ഈദ് ഓണം സംയുക്താമായി ആഘോഷിച്ചു. ഷിഫയിലെ ഇസ്തരെയില്‍ നടന്ന ചടങ്ങില്‍ റിയയുടെ അംഗങ്ങളും കുടുംബങ്ങളോളും ചേര്‍ന്ന് അഞ്ചൂറോളം പേരാണ് പങ്കെടുത്തത്  , മഹാബലിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടയാണ് എതിരേറ്റത് തുടര്‍ന്ന് തൂശനിലയില്‍ വിളമ്പിയ ഓണ സദ്യയ്ക്ക് റിയ കുടംബങ്ങളോടൊപ്പം  ജെറീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇകബാല്‍ വിവിധ സംഘടനാ പ്രതിനിധികളായ മൊയദീന്‍ കോയ, അലി ആലുവ , രഘു പറശ്ശിനിക്കടവ് , സഖീര്‍ വടക്കുംതല,  അബ്ദുള്ള വല്ലാഞ്ചിറ തുങ്ങിയവരും  പങ്കെടുത്തു. തുടര്‍ന്ന്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ റിയ പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ഡെന്നി ഇമ്മട്ടി സ്വാഗതം പറയുകയും വൈസ് പ്രഡിഡന്റ്  ശേഖര്‍ നന്ദി പറയുകയും ചെയ്തു. വിവിധ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും ആശംസകള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് റിയയുടെ കലാപ്രതിഭകള്‍ അവതരിപ്പിച്ച തിരുവാതിരയും മറ്റ് സംഗീത നൃത്ത കലാപരിപാടികല്‍ വളരെ ആവേശത്തോടുകൂടിയാണ് കാണികള്‍ ആസ്വദിച്ചത്. നിഖില്‍ മോഹന്റെ നേതൃത്വത്തില്‍ ഒരുക്കിയ അത്തപൂക്കളം ഏറെ ശ്രദ്ധേയമായി .കുട്ടികള്‍ക്ക് വേണ്ടി  നടത്തപ്പെട്ട കളികളില്‍ വളരെ ആവേശത്തോടുകൂടിയാണ് അവര്‍ പങ്കെടുത്തത്. റിയയുടെ യൂണിറ്റുകളില്‍ തമ്മിലുള്ള   വാശിയേറിയ ഫുട്‌ബോള്‍ മത്സരം ആഘോഷത്തിന് കൊഴുപ്പു കൂട്ടി.  കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ബത്ത യൂണിറ്റ് ഫുട്‌ബോള്‍ മത്സര വിജയികളായി ട്രോഫി നിലനിര്‍ത്തി . കലാസാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിജു വാഹിദ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 


LATEST NEWS