സൗദിയില്‍ തൊഴില്‍വിസ കാലാവധിയാണ് ഒരു വര്‍ഷമാക്കി വെട്ടിച്ചുരുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗദിയില്‍ തൊഴില്‍വിസ കാലാവധിയാണ് ഒരു വര്‍ഷമാക്കി വെട്ടിച്ചുരുക്കി

സൗദിയില്‍ തൊഴില്‍ വിസകാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി വെട്ടിച്ചുരുക്കി. സാമൂഹികക്ഷേമ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കും വീട്ടുജോലിക്കും മാത്രമാണ് ഇനി മുതല്‍ രണ്ടുവര്‍ഷം തൊഴില്‍ വിസ അനുവദിക്കുക.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴില്‍വിസ കാലാവധിയാണ് ഒരു വര്‍ഷമാക്കി വെട്ടിച്ചുരുക്കിയത്. പുതിയ തീരുമാനത്തിന് തൊഴില്‍ മന്ത്രി ഡോ.അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി തൊഴില്‍മന്ത്രാലം അറിയിച്ചു. വിദേശജോലിക്കാരുടെ എണ്ണം കുറക്കുകയെന്നതാണ് സൗദിസര്‍ക്കാരിന്റെ ലക്ഷ്യം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിസ അനുവദിക്കുന്നതിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. തൊഴില്‍ വിസാകാലാവധി ഒരു വര്‍ഷമാക്കി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയില്‍ തൊഴില്‍ അവസരങ്ങള്‍ വന്‍ തോതില്‍ കുറയും.


LATEST NEWS