നൂറു കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍  : മിതബ് ബിന്‍ അബ്ദുള്ളയെ മോചിപ്പിച്ചത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നൂറു കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍  : മിതബ് ബിന്‍ അബ്ദുള്ളയെ മോചിപ്പിച്ചത്

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതബ് ബിന്‍ അബ്ദുല്ലയെ വിട്ടയച്ചു. നൂറു കോടി ഡോളറിന്റെ  കരാര്‍ അംഗീകരിച്ചാണ് മിതബ് ബിന്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനായ മിതബ് ദേശീയ ഗാര്‍ഡിന്റെ തലവനായിരുന്നു.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജകുടുംബാഗങ്ങളടക്കമുള്ള പന്ത്രണ്ടോളം ഉന്നതരെ അറസ്റ്റ് ചെയ്തത്.മിതബിന്‍റെ  മോചനത്തിനുവേണ്ടി നൂറ് കോടി ഡോളറിലധികം വരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

സൗദി അറേബ്യയില്‍ നടന്ന കൂട്ട അറസ്റ്റിനെ തുടര്‍ന്നുണ്ടായ ഞെട്ടല്‍ ആഗോള കോടീശ്വരന്‍മാര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. ലോക കോടീശ്വരന്‍മാരില്‍ പത്താമനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ അറസ്റ്റാണ് ആഗോള വ്യവസായികള്‍ക്ക് ഏറെ തിരിച്ചടിയായത്. അവര്‍ കാര്യങ്ങള്‍ തിരക്കി സൗദിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് ഭരണകൂടത്തിന് തിരിച്ചടിയായിരിക്കുകയാണ്

 


LATEST NEWS