പുതുവൽസരത്തില്‍ ഭീകരാക്രമണ സാധ്യത: കൊച്ചിയില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതുവൽസരത്തില്‍ ഭീകരാക്രമണ സാധ്യത: കൊച്ചിയില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ജറൂസലേം: പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലി​െൻറ മുന്നറിയിപ്പ്​.    ഇന്ത്യയിലെ തെക്കു-പടിഞ്ഞാറൻ നഗരങ്ങളിലേക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നാണ്   ​ മുന്നറിയിപ്പിൽ പറയുന്നു..ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്കാണ് ഇസ്രയേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇത്തരം സ്​ഥലങ്ങളിലെ പാർട്ടികൾ ഒഴിവാക്കണമെന്നും നിർദേശമ​ുണ്ട്​.  യാത്രക്കാർ പ്രാദേശിക ടി.വി ചാനലുകളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും ഇസ്രായേൽ ഭരണകൂടം പറയുന്നു. 

ഇന്ത്യയുടെ  പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലെ നിര്‍ദ്ദേശത്തില്‍ ബീച്ചുകളിലും ക്ലബ് പാര്‍ട്ടികളിലും പോകുന്നവര്‍ സൂക്ഷിക്കണമെന്നും ആഘോഷ പരിപാടികള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും  പറയുന്നു. ഇസ്രയേലില്‍  വെള്ളിയാഴ്ചത്തെ സാബത്ത് ആരംഭിച്ചതിന് ശേഷമാണ് അടിയന്തരമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇൗ വാർത്ത  ന്യൂഡൽഹിയി​ലെ ഇസ്രായേലി എംബസി സ്​ഥിരീകരിച്ചു.  ന്യൂ ഇയർ പാർട്ടികളിൽ  തങ്ങളുടെ പൗരൻമാർ ആക്രമിക്കപ്പെടാനുള്ള സാധ്യതയുള്ളത്​ കൊണ്ടാണ്​ മുന്നറിയിപ്പ്​ നൽകിയതെന്ന്​ ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി വക്​താവ്​ പറഞ്ഞു.

20,000 ഇസ്രായേലി പൗരൻമാർ ഒാരോ വർഷവും ഇന്ത്യയി​ലെത്തുന്നുണ്ടാണ്​ കണക്ക്​.ബർലിനിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്​ചാത്തലത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക്​ വൻ സുരക്ഷയാണ്​ ലോകത്ത്​ മുഴുവൻ ഏർപ്പെടുത്തിയിരിക്കുന്നത്​.


LATEST NEWS