ഹ​ജ്ജി​ന്​ തു​ട​ക്ക​മാ​യി; അ​റ​ഫ​ സം​ഗ​മത്തില്‍ പങ്കെടുക്കന്‍ 20 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ​ജ്ജി​ന്​ തു​ട​ക്ക​മാ​യി; അ​റ​ഫ​ സം​ഗ​മത്തില്‍ പങ്കെടുക്കന്‍ 20 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ

മ​ക്ക: ഹ​ജ്ജി​ന്​ തു​ട​ക്ക​മാ​യി. വ്യാ​ഴാ​ഴ്​​ച അ​റ​ഫ​യി​ൽ സം​ഗ​മിക്കാനുള്ള തയ്യാറെടുപ്പിലാണ് 20 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ. ചൊ​വ്വാ​ഴ്​​ച രാ​ത്രി മു​ത​ൽ ഹ​ജ്ജി​ന്റെ ല​ളി​ത​വ​സ്​​ത്ര​മ​ണി​ഞ്ഞ്,​ ല​ബ്ബൈ​ക്ക ചൊ​ല്ലി, ക​ർ​മ​ഭൂ​മി​യാ​യ മി​നാ താ​ഴ്​​വ​ര​യി​ലേ​ക്ക്​ എത്തുകയായിരുന്നു. മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ്​ നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

ഹ​ജ്ജി​ന്റെ സു​പ്ര​ധാ​ന ക​ർ​മ​മാ​യ അ​റ​ഫ സം​ഗ​മം വ്യാ​ഴാ​ഴ്​​ച​യാ​ണ്. ച​രി​ത്ര​മു​റ​ങ്ങു​ന്ന ജ​ബ​ലു​ർ​റ​ഹ്​​മ​യു​ടെ താ​ഴ്​​വാ​രം അ​ല്ലാ​ഹു​വിന്റെ വി​രു​ന്നു​കാ​രു​ടെ മി​ഴി​നീ​രി​ൽ കു​തി​ർ​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​ കാ​തോ​ർ​ക്കു​ക​യാ​ണ്. അ​റ​ഫ ക​ഴി​ഞ്ഞ്​ ഒ​രു രാ​ത്രി മു​സ്​​ദ​ലി​ഫ​യി​ൽ ചെ​ല​വ​ഴി​ച്ച്, വീ​ണ്ടും നാ​ലു​ ദി​വ​സം മി​നാ​യി​ലെ ത​മ്പു​ക​ളി​ൽ താ​മ​സി​ച്ചാ​ണ്​ ഹാ​ജി​മാ​ർ മ​റ്റു ക​ർ​മ​ങ്ങ​ൾ പൂർത്തിയാക്കുക.

ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ നാ​ലു ല​ക്ഷ​ത്തി​ലേ​റെ വി​ദേ​ശ ഹാ​ജി​മാ​ർ അ​ധി​ക​മു​ണ്ട്​ എ​ന്ന്​ സൗ​ദി പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗം മേ​ധാ​വി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 9,30,000 പു​രു​ഷ​ന്മാ​രും 8,04,000 വ​നി​ത​ക​ളു​മാ​ണ്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​  ബു​ധ​നാ​ഴ്​​ച ഉ​ച്ച​വ​രെ ഹ​ജ്ജി​ന്​ എ​ത്തി​യ​ത്. ഇ​ന്ത്യ​ൻ  ഹ​ജ്ജ്​ സൗ​ഹൃ​ദ​സം​ഘ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്​​ബ​റും ബി.​ജെ.​പി വ​ക്​​താ​വ്​ സ​യ്യി​ദ്​ മു​സ​ഫ​ർ ഇ​സ്​​ലാ​മും മ​ക്ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്​.


LATEST NEWS