ട്രാഫിക്ക് നിയമലംഘനം; പ്രവാസികളെ തിരിച്ചയക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ട്രാഫിക്ക് നിയമലംഘനം; പ്രവാസികളെ തിരിച്ചയക്കും

രാജ്യത്ത് തുടര്‍ച്ചയായി ട്രാഫിക് നിയമ ലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന്  കുവൈറ്റ്‌  ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സിന്റെയും സെക്യൂരിറ്റി മീഡിയ വകുപ്പിന്റെയും ചുമതലയുള്ള ബ്രിഗേഡിയര്‍ ആദല്‍ അല്‍ അശാഷ് പറഞ്ഞു.

ഇതില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുക തുടങ്ങി ട്രാഫിക്‌ നിയമ പരിതിയിലുള്ള  കുറ്റങ്ങളാണ് പ്രധാനപ്പെട്ടത്.കഴിഞ്ഞ ദിവസങ്ങളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത് . സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു തുടങ്ങിയപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും, നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.