യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇനിമുതൽ തൂ​ക്കി​നോക്കി ചാർജ്ജ് ഈടാക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇനിമുതൽ തൂ​ക്കി​നോക്കി ചാർജ്ജ് ഈടാക്കില്ല

നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കാരുണ്യം കാണിച്ച് എ​യ​ർ ഇ​ന്ത്യ. ഇനിമുതൽ, യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം തൂ​ക്കി​നോ​ക്കാ​തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്

നേരത്തെ, മൃതദേഹത്തിന്റെ തൂക്കം നോക്കി കിലോ അടിസ്ഥാനത്തിലാണ് ചാർജ്ജ് നിശ്ചയിച്ചിരുന്നത്. ഇത് വളരെ വലിയ തുക വരുമായിരുന്നു. അതിനാൽ തന്നെ, സാധാരണക്കാരായ ആളുകൾ  മരിച്ചാൽ നാട്ടിൽ കൊണ്ടുവരുന്നതിന് പണമുണ്ടാക്കാനുള്ള ബുദ്ധിമുട്ടിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. പുതിയ തീരുമാനത്തോടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ ബന്ധുക്കളുടെ അടുത്ത് എത്തിക്കാൻ സാധിക്കും. ഇ​തോ​ടെ ദു​ബാ​യി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​ൻ 2000 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ചെ​ല​വാ​കൂ.

അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​വും. എ​യ​ർ ഇ​ന്ത്യ​യി​ലും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.