യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കുലര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കുലര്‍

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി  പ്രഖ്യാപിച്ചു .ദേശീയ ദിനം,നബിദിനം,അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചാണ് സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി പ്രഖ്യാപിച്ചത് .അവധിയെ കുറിച്ചുള്ള വിവരങ്ങള്‍ മനുഷ്യ വിഭവശേഷി  സ്വദേശിവത്കരണ മന്ത്രാലയമാണ് സര്‍ക്കുലര്‍ ഇറക്കിയത്. മൂന്നു ദിവസത്തെ അവധിക്കു ശേഷം ഡിസംബര്‍ നാലിനാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍മൂന്ന് വരെയാണ് പൊതു മേഖലക്ക് അവധി. നവംബര്‍ 29ന് ശേഷം ഡിസംബര്‍ നാലിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍  തുറക്കുക.
 

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു സ്വകാര്യ മേഖലകളില്‍ അഞ്ചു ദിവസത്തെയാണ്  അവധി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങള്‍ അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും.ഒന്നും, രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്.