യു.എ.ഇ.യില്‍ ഇന്ന് കനത്ത ചൂടിന് സാധ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യു.എ.ഇ.യില്‍ ഇന്ന് കനത്ത ചൂടിന് സാധ്യത

 യു.എ.ഇ.യില്‍ ഇന്ന് കനത്തചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. പകല്‍സമയത്ത് ചൂട് കാറ്റും വീശും.


തുറസ്സായ സ്ഥലങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വൈകുന്നേരം അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കൂടും.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.