യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു

ഷാ​ർ​ജ: യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഷാ​ർ​ജ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മു​ന്പാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടി​ന്‍റെ ത​റ​യ്ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​റ​യി​ൽ ഒ​ളി​പ്പി​ച്ച​താ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്നു വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടത്. മ​ല​യാ​ളി​യാ​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കും എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ നാ​ടു​വി​ട്ട​ത്. 

കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍റെ ഫോ​ണ്‍ വി​ളി​ക​ൾ​ക്കു പ്ര​തി​ക​രി​ക്കാ​താ​യ​തോ​ടെ ഇ​യാ​ൾ കേ​ര​ള​ത്തി​ൽ​നി​ന്നു ഷാ​ർ​ജ​യി​ലെ​ത്തി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ഷാ​ർ​ജ പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന മ​ല​യാ​ളി​ക്ക് മ​റ്റൊ​രു ഭാ​ര്യ​കൂ​ടി​യു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ന്പു​ത​ന്നെ ഇ​യാ​ൾ ഈ ​സ്ത്രീ​യെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​താ​യാ​ണു പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന.ഫോറന്‍സിക് പരിശോധന ലഭിച്ചാല്‍ മാത്രമെ മരണം സ്ഥിരികരിക്കപ്പെടുകയുള്ളു.