ആർട് ഓഫ് ലിവിംഗ് സാംസ്കാരികോത്സവം ആഗസ്‌ത്‌ 24 ന് തൃശ്ശൂരിൽ നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആർട് ഓഫ് ലിവിംഗ് സാംസ്കാരികോത്സവം ആഗസ്‌ത്‌ 24 ന് തൃശ്ശൂരിൽ നടക്കും

ആർട് ഓഫ് ലിവിംഗിൻറെ  കലാസാംസ്കാരിക വിഭാഗമായ ''ആർട് ഓഫ് ലിവിംഗ് അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് '' ( ALAP ) ൻറെ സംസ്ഥാനതല ഉത്‌ഘാടനം ആഗസ്‌ത്‌  24 ന്  വൈകുന്നേരം ബഹു: .കേരള കാർഷിക മന്ത്രി വി .എസ് .സുനിൽ കുമാർ തൃശ്ശൂരിൽ നിർവ്വഹിക്കും . കേരള സംഗീതനാടക അക്കദമി റീജിണൽ തീയേറ്ററിൽ നടക്കുന്ന ഉദ്‌ഘാടനചടങ്ങിൽ  ''ആലാപി''ന്റെ  നേഷണൽ ഡയറക്‌ടറും പ്രമുഖ സംഗീതജ്ഞനുമായ ഡോ .മണികണ്ഠൻ മേനോൻ ,സ്വാമി രാജശ്വരാനന്ദസരസ്വതി, ആർട് ഓഫ് ലിവിംഗ്‌  കേരള ഘടകം അധികൃതർ  ,കലാസാംസ്കാരിക രാക്ഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവരുടെ  മഹനീയ സാന്നിദ്ധ്യവുമുണ്ടായിരിക്കും .

മൂന്നു ദിവസങ്ങളിലായിനടക്കുന്ന  ആർട് ഓഫ് ലിവിംഗ് കലോത്സവത്തിൽ കൾച്ചറൽ സെമിനാർ, വിവിധ കലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തവ്യക്തികളെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകൾക്കൊപ്പം  വൈകുന്നേരങ്ങളിൽ  ആരംഭിക്കുന്ന ആർട് ഓഫ് ലിവിംഗ് കലാസന്ധ്യയിൽ വിശിഷ്ഠ കലാകാരന്മാരുടെ  വകയായിവ്യത്യസ്ഥ  കലാവിരുന്നും ഉണ്ടാകും .24 ന് വൈകുന്നേരം പ്രശസ്ത കർണ്ണാടക സംഗീത വിദ്വാൻ TN ശേഷഗോപാലിന്റെ ശിഷ്യനും ആർട് ഓഫ് ലിവിങ് വളണ്ടിയറും  സംഗീതജ്ഞനുമായ  കല്യാണപുരം എസ്.അരവിന്ദിന്റെ സംഗീത സദസ്സ് .

ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്ഥ യായ  വൈക്കം വിജയലക്ഷ്മിനയിക്കുന്ന സംഗീത സദസ്സായിരിക്കും ആഗസ്ത് 25 ന്റെ വിശേഷാൽ പരിപാടി. ശ്രീശ്രീനാട്യയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖ പരിശീലകയും പ്രശസ്ഥ നർത്തകിയുമായ ഉത്തര അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ    സമാപനചടങ്ങിൻറെ  ഭാഗമായി ജ്ഞാനപ്പാന സംഗീത നൃത്തശിൽപ്പം ,ഭാരതത്തിലെ പ്രശസ്ഥ പുല്ലാങ്കുഴൽ വിദഗ്ധൻ കുടമാളൂർ ജനാർദ്ദനൻ നയിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി  തുങ്ങിയവ 26 ന് നടക്കും. 

സംഗീതഉപകരണങ്ങളിൽ പ്രാവീണ്യംനേടാൻ താല്പര്യമുള്ളവർക്കായി  കേരളത്തിലെ പ്രമുഖ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽ ''ആലാപി'' ന്റെ നേതൃത്വത്തിൽ പരിശീലനക്ളാസ്സുകൾ  ഉടൻ ആരഭിക്കുന്നതാണെന്നും ആർട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയർമാൻ എസ് .എസ് .ചന്ദ്രസാബു അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 944761853 ,9447992358 


LATEST NEWS