കളം ഏകദിന ലൈറ്റിങ് വര്‍ക്ക്‌ഷോപ്പ് ഡിസംബര്‍ 9ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കളം ഏകദിന ലൈറ്റിങ് വര്‍ക്ക്‌ഷോപ്പ് ഡിസംബര്‍ 9ന്

തിരുവനന്തപുരം: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ലൈറ്റിങ് വര്‍ക്ക്‌ഷോപ്പ് ഒരുക്കുന്നു. പ്രകാശവിന്യാസരംഗത്തെ സജീവസാന്നിധ്യമായ ശ്രീകാന്ത് കാമിയോ ശില്‍പ്പശാല നയിക്കും. ഡിസംബര്‍ ഒമ്പതിനു കളത്തിന്റെ കണ്ണമ്മൂല ക്യാമ്പസിലാണു ശില്‍പ്പശാല. ഇരുപതുപേര്‍ക്കു പ്രവേശനം നല്‍കും. ഉച്ചഭക്ഷണവും ദൂരെനിന്നുള്ളവര്‍ക്കു താമസസൗകര്യവും ഒരുക്കും. കളത്തിന്റെ പ്രതിമാസ സാങ്കേതിക ശില്‍പ്പശാലകളുടെ ഭാഗമായാണു ലൈറ്റിങ് വര്‍ക്ക്‌ഷോപ്പ് ഒരുക്കുന്നത്. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 8593033111, 0471 2554077.


LATEST NEWS