ഇസ്‌കോണ്‍ 2018 സംഘാടക സമിതി രൂപീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇസ്‌കോണ്‍ 2018 സംഘാടക സമിതി രൂപീകരിച്ചു

കുവൈത്ത്: കുവൈത്ത് കേരളാ ഇസ ലാഹി സെന്ററിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡിസംബര്‍: 28, 29 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ഏഴാമത് ഇസലാമിക് സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് ( ഇസ് കോണ്‍ 2018) ന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് പി.എന്‍ അബ്ദു ലത്തീഫ് മദനി ചെയര്‍മാനും വൈസ്: ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ മലപ്പുറം, ജനറല്‍ കണ്‍വീനറായി സുനാ ഷ് ശുക്കൂര്‍ , ജോയന്റ് കണ്‍വീനറായി മെഹബൂബ് കാപ്പാടിനെയും തിരെഞ്ഞെടുത്തു. 

ഡിസം: 29 (ശനി) ന് കുവൈത്ത് മസ്ജിദ് അല്‍ കബീര്‍ അംഗണത്തില്‍ നടക്കുന്ന ശില്പ ശാലയില്‍ കൗമാരക്കാരായ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വേദികളിലാണ് നടക്കുന്നത്. കോണ്‍ഫ്രന്‍സില്‍ കേരളത്തിലെ അറിയപ്പെടുന്ന മനശാസ്ത്രജ്ഞനും ഫറൂക്ക് കോളേജ് പ്രൊഫസറുമായ ഡോ: ജൗഹര്‍ മുനവ്വര്‍ , വിസ്ഡം സ്റ്റുഡന്‍സ് വിംഗ് കരിയര്‍ വിദഗ്ദനായ എഞ്ചിനിയര്‍ മുഹമ്മദ് അജ്മല്‍ (ഐ.ഐ.ടി ബാഗ്ലൂര്‍), പ്രമുഖ പണ്ഡിതന്‍ ഹാഫിള് സിറാജുല്‍ ഇസ് ലാം ബാലുശ്ശേരി (യു.എ.ഇ) , എന്നിവര്‍ക്ക പുറമെ കുവൈത്തിലെ അറിയപ്പെടുന്ന പണ്ഡിതരും വിദ്യാഭാസ വിദഗ്ദരും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കും. 

പരിപാടിയുടെ സുഗമമായ ക്രമീകരണങ്ങള്‍ക് താഴെ പ്രകാരം വിവധ വകുപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പൊതുസമ്മേളനം സി.പി അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), എന്‍.കെ അബ്ദു സലാം (കണ്‍വീനര്‍), ഇസ് കോണ്‍ 2018 മുഹമ്മദ് അസ്ലം കാപ്പാട് (ചെയര്‍മാന്‍) , സമീര്‍ മദനി കൊച്ചി (കണ്‍വീനര്‍), പ്രി- & പോസ്റ്റ ഇസ് കോണ്‍ അ നി ലാല്‍ ആസാദ് (ചെയര്‍മാന്‍) സാജു ചം മനാട് (കണ്‍വീനര്‍), പബ്ലിസിറ്റി & ന്യൂസ് അഷ്‌റഫ് മദനി എകരൂല്‍ (ചെയര്‍മാന്‍) സാജു പൊന്നാനി (കണ്‍വീനര്‍) ഫുഡ് & റഫ്രഷ് മെന്റ് ഹാഫിള് മുഹമ്മദ് അസ്ലം (ചെയര്‍മാന്‍) ഷഫീഖ് ആലി കുട്ടി (കണ്‍വീനര്‍) , റിസപ്ഷന്‍ & വളണ്ടിയര്‍ ഷബീര്‍ നന്തി ( ചെയര്‍മാന്‍) മുഹമ്മദ് ഷുഐബ് (കണ്‍വീനര്‍), റജിസ്‌ട്രേഷന്‍ & റിക്കോര്‍ഡ് ജലാല്‍ മൂസ (ചെയര്‍മാന്‍) അബൂബക്കര്‍ കോയ (കണ്‍വീനര്‍) , വെന്യു & സ്റ്റേജ് ഹാറൂണ്‍ കാട്ടൂര്‍ (ചെയര്‍മാന്‍) അബ്ദുസലാം പെരിങ്ങാടി (കണ്‍വീനര്‍) , റികോര്‍ഡിംഗ് & ബ്രോഡ്കാസ്റ്റിoഗ് ഇംതിയാസ് മാഹി (ചെയര്‍മാന്‍) ബഷീര്‍ മാംഗ്ലൂര്‍ (കണ്‍വീനര്‍) , ലൈറ്റ് & സൗണ്ട് മുജീബ് കണ്ണൂര്‍ (ചെയര്‍മാന്‍ ) ബാവ മംഗഫ് (കണ്‍വീനര്‍) സൊവനീര്‍ കെ.സി നജീബ് ( ചെയര്‍മാന്‍) അബ്ദുല്‍ അസീസ് നരകോട്ട് (കണ്‍വീനര്‍) ഫിനാന്‍സ് & സ്‌പോണ്‍സറിംഗ് അബദുല്‍ ലത്തീഫ് കെ.സി ( ചെയര്‍മാന്‍) എഞ്ചിനിയര്‍ മുജീബുറഹ്മാന്‍ (കണ്‍വീനര്‍) , ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നൗഷാദ് മൂവാറ്റുപുഴ (ചെയര്‍മാന്‍) ജാഫര്‍ കൊടുങ്ങല്ലൂര്‍ (കണ്‍വീനര്‍) , മെഡിക്കല്‍ & ഫസ്റ്റ് എയിഡ് അബ്ദുള്ള കാഞ്ഞങ്ങാട (ചെയര്‍മാന്‍) ഡോ. യാസിര്‍, ഡോ: മുഹമ്മദലി (കണ്‍വീനര്‍) തെരെഞ്ഞെടുത്തു.