ഹജ്ജിന്റെ പുണ്യം തേടി 8400 വിശ്വാസികൾ മക്കയിലെത്തി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജിന്റെ പുണ്യം തേടി 8400 വിശ്വാസികൾ മക്കയിലെത്തി 

ഹജ്ജിന്റെ പുണ്യം തേടി 8400 പേർ പുണ്യഭൂമിയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 28 വിമാനത്തിലാണ് 8400 പേരാണ് നെടുമ്പാശ്ശേരി എയർപോർട്ട് വഴി മക്കയിലെത്തിയത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നായി 11,845 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പോകാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ രണ്ടു വയസ്സിനു താഴെയുള്ള 22 കുട്ടികളും ഉൾപ്പെടും. 

നാല് വിമാനത്തിലാണ് 1200 പേർ കൂടി ഇന്ന് പുറപ്പെടും. സൗദി എയർലൈൻസിന്റെ 39 വിമാനങ്ങളാണ് ഹജ്ജ് സർവീസിനായി ചാറ്റ് ചെയ്തത്. ഇതിൽ 11 സർവീസുകളാണ് ഇനി ശേഷിക്കുന്നത്. പുലർച്ചെ 12.15, രാവിലെ 7.20, 11.45, വൈകീട്ട് 8.15 എന്നീ സമയങ്ങളിലായി ഇന്ന് നാല് വിമാനങ്ങൾ പുറപ്പെടും. 26 നു രാത്രി എട്ടിനാണ് ഹജ്ജിനായുള്ള അവസാന വിമാനം നേടുൻമ്പാശ്ശേരിയിൽ നിന്നും പുറപ്പെടുക. 450 പേരാണ് ഈ വിമാനത്തിൽ പുണ്യ കർമ്മത്തിനായി പുറപ്പെടുക.


LATEST NEWS