ഹജ്ജ്: ആകാശ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജ്: ആകാശ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി  

ദുൽഹജ്ജ്​ മാസം പിറന്നതോടെ മക്ക, മദീന  നഗരങ്ങളിൽ വ്യോമസേന ആകാശനിരീക്ഷണം ശക്​തമാക്കി. സുരക്ഷാ  പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ്​ ഇന്നലെ മുതൽ തുടക്കമായതെന്ന്​  ഏവിയേഷൻ സെക്യൂരിറ്റി മേജർ ജനറൽ മുഹമ്മദ്​ ബിൻ ഇൗദ്​ അൽ ഹർബി പറഞ്ഞു. 16 ഹെലികോപ്​ടറുകളാണ്​ പുണ്യനഗരങ്ങൾക്ക്​ മേൽ സദാ നിരീക്ഷണം നടത്തി ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക്​ കൈമാറിക്കൊണ്ടിരിക്കുന്നത്​. 

സുരക്ഷാ നിരീക്ഷണത്തിന്​ വിവിധ ഘട്ടങ്ങളായാണ്​ പദ്ധതി ആസൂത്രണം ചെയതതെന്ന്​ അദ്ദേഹം വ്യക്​തമാക്കി. മക്ക മദീന റോഡുകളിലെ ഗതാഗത നീക്കം, ഹാജിമാരുടെ സഞ്ചാരം, അനധികൃത കടന്നുകയറ്റങ്ങൾ, റോഡ്​ സുരക്ഷ തുടങ്ങിയവ ഹെലികോപ്​ടർ സേന സൂക്ഷ്​മമായി നിരീക്ഷിക്കും. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള സ്​ഥലങ്ങൾ കണ്ടെത്തി ക​ൺട്രോൾ റൂമിൽ വിവരം നൽകിക്കൊണ്ടിരിക്കും. സേനയുടെ എണ്ണവും സാ​േങ്കതിക സംവിധാനങ്ങളും മുൻ വർഷത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട്​.  മിന, അറഫ, മുസ്​ദലിഫ, ജംറാത്ത്​ എന്നിവിടങ്ങളിലെ ഒാരോ നീക്കവും സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഹാജിമാരുടെ സുരക്ഷക്കും അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിനും രാപകൽ ഒരുപോലെ ആകാശസേനയെ സജ്ജമാക്കിയിട്ടുണ്ട്​. എയർ ആംബുലൻസ്​ സംവിധാനം, മികച്ച ഡോക്​ടർമാരുടെയും വിദഗ്​ധ പരിശീലനം ലഭിച്ച ക്ഷാപ്രവർത്തകരുടെയും സേവനവും അത്യാധുനിക ഉപകരണങ്ങളുടെയും സാ​ങ്കേതിക സംവിധാനങ്ങളുടെയും ലഭ്യതയും ഉറപ്പാക്കി. 

ആൾക്കൂട്ടത്തിനിടയിൽ നിന്ന്​ അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്​. മുൻ വർഷങ്ങളെക്കാൾ മികച്ച സംവിധാനങ്ങളാണ്​ ഇത്തവണത്തേതെന്ന്​ മേജർ ജനറൽ പറഞ്ഞു. സുരക്ഷാ നിരീക്ഷണത്തി​​െൻറ പരിധിയും ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്​. ഹജ്ജി​​െൻറ കർമങ്ങൾ പൂർണമായും സമാപിക്കുന്നതു വരെ മക്കയിലെ നിരീക്ഷണം തുടരും.