പെരിയ പെരുമാള്‍ ക്ഷേത്രം- അത്ഭുതങ്ങൾ ധാരാളമുള്ള ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെരിയ പെരുമാള്‍ ക്ഷേത്രം- അത്ഭുതങ്ങൾ ധാരാളമുള്ള ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം

വിശേഷണങ്ങളും അത്ഭുതങ്ങളും ധാരാളമുള്ള ഒരു ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ തിരുകോവിലൂരില്‍ സ്ഥിതി ചെയ്യുന്ന ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം. മധ്യചോല കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ  വിശേഷങ്ങള്‍...

തമിഴ്‌നാട്ടിലെ ഏറെ പ്രശസ്തമായ പഞ്ചരംഗ സ്ഥലങ്ങളില്‍ ഒന്നാണ് തിരുവണ്ണാമലൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം. പെരിയ പെരുമാള്‍ ക്ഷേത്രവും എന്ന് ഇത് അറിയപ്പെടുന്നു.
 

 

ഹൈന്ദവ വിശ്വാസമനുസരിച്ച് ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങല്‍ നടന്ന ഇടമായാണ് ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. അതിന്റെ പ്രാധാന്യം ഇപ്പോഴും ക്ഷേത്രത്തിനുള്ളതുകൊണ്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് സോമുകന്‍ എന്നു പേരായ   ഒരു അസുരരാജാവ് ദേവന്‍മാരുടെ പക്കല്‍ നിന്നും വേദങ്ങളും അതിനോടനുബന്ധിച്ചുള്ള മന്ത്രങ്ങളും മോഷ്ടിച്ചുവത്രെ. ഇതില്‍ ദുഖിതരായ ദേവന്‍മാരും മുനിശ്രേഷ്ഠന്‍മാരും വിഷ്ണുവിനെ സമീപിക്കുകയും അത് തിരിച്ചെടുത്ത് തരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അങ്ങനെ ഇവിടെ രംഗനാഥനായി അവതരിച്ച വിഷ്ണു വേദങ്ങള്‍ തിരികെ എടുത്തു നല്കി എന്നാണ് വിശ്വാസം.

 

ഒരിക്കല്‍ താന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷയായി ചന്ദ്രദേവന് തന്റെ കഴിവുകള്‍ നഷ്ടപ്പെട്ടുവത്രെ. അര്രോള്‍ ദേവഗണങ്ങളുടെ ഉപദേശമനുസരിച്ച് ചന്ദ്രന്‍ ഇവിടെ എത്തി ഒരു കുളം നിര്‍മ്മിച്ച് വിഷ്ണുവിനോട് പ്രാര്‍ഥിക്കുകയുണ്ടായി. അങ്ങനെ ഇവിടെ നിന്നും പ്രാര്‍ഥിച്ചപ്പോള്‍ ചന്ദ്രന് തന്റെ ശക്തികള്‍ തിരിച്ചുകിട്ടി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ക്ഷേത്രക്കുളം ചന്ദ്പുഷ്‌കര്‍ണി എന്നാണ് അറിയപ്പെടുന്നത്.

ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം മറ്റൊരു പേരിലും ഭക്തര്‍ക്കിടയില്‍ പ്രശസ്തമാണ്. പെരിയ പെരുമാള്‍ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശ്രീരംഗത്തെ രംഗനാഥക്ഷേത്രത്തിലുള്ളതിനേക്കാള്‍ വലിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത് എന്നതാണ് ഇതിനു കാരണം.


തമിഴ്‌നാട്ടില്‍ വില്ലുപുരം ജില്ലയിലാണ് ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം ഉള്ളത്. ഇതിനടുത്തുള്ള പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് പ്രസശ്തമായ തിരുവണ്ണാമലൈ. വില്ലുപുരത്തു നിന്നും 49 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

 


LATEST NEWS