ശിവ പുണ്യം തേടി അമര്‍നാഥിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശിവ പുണ്യം തേടി അമര്‍നാഥിലേക്ക്

ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.  സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് സ്ഥിതിചെയ്യുന്നത്. അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ദൈവത്തെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് ജന്മംകൊണ്ടത്.

മഞ്ഞില്‍ രൂപപ്പെടുന്ന ശിവലിംഗമാണ് അമര്‍നാഥിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം. സംഹാരമൂര്‍ത്തിയായ ശിവനെ തൊഴുത്‌ പുണ്യം നേടാന്‍ ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്നു.


അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ച 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹയാണ്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്.
ചന്ദ്രമാസത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം. ഈ ഗുഹയില്‍ വെച്ചാണ് ശിവന്‍ പാര്‍വ്വതിയ്ക്ക് അമരത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്.
മഞ്ഞില്‍ രൂപം കൊള്ളുന്ന രണ്ട് ലിംഗങ്ങള്‍ കൂടി അമര്‍നാഥിലുണ്ട്. പാര്‍വ്വതിയുടെയും ഗണപതിയുടെയും ലിംഗങ്ങളാണിത്. ഇന്ത്യന്‍ ആര്‍മിക്കാണ് അമര്‍നാഥിന്‍റെ സുരക്ഷയുടെ പ്രധാന ചുമതല. ഇന്ത്യന്‍ പരാമിലിട്ടറി ഫോര്‍സും, CRPFഉം ആണ് സുരക്ഷാചുമതലയുള്ള മറ്റ് വിഭാഗങ്ങള്‍. കര്‍ശന സുരക്ഷ ഉള്ളതിനാല്‍ അമര്‍നാഥ് സന്ദര്‍ശിക്കാന്‍ മുന്‍‌കൂര്‍ അനുമതി ആവശ്യമാണ്‌.

 

ശേഷ്നാഗ് തടാകമാണ് അമര്‍നാഥിലെ മറ്റൊരാകര്‍ഷണം. പഹല്‍ഗാമില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3658 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം പലപ്പോഴും മഞ്ഞുമൂടി കിടക്കാറാണ് പതിവ്. അമര്‍നാഥിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ശേഷ്നാഗ് തടാകം സന്ദര്‍ശിച്ചാണ് മടങ്ങാറ്.


തീര്‍ത്ഥാടനപരമായ പ്രാധാന്യം മൂലം വിപുലമായ ഗതാഗത സൗകര്യങ്ങള്‍ അമര്‍നാഥ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.ശ്രീനഗര്‍ എയര്‍പോര്‍ട്ട് ആണ് അമര്‍നാഥിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ശ്രീനഗര്‍ വിമാനത്താവളത്തെ ബന്ധിപ്പിച്ചിരിക്കുന്നു. 


LATEST NEWS