ഭൂമി ഇടപാട്: മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭൂമി ഇടപാട്: മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്നു

എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ സഹായ മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശം. സഭാസമിതികള്‍ ചേര്‍ന്ന് വസ്തു ഇടപാടിലെ നഷ്ടവും പ്രശ്നങ്ങളും വിലയിരുത്തണം. പരിഹാരമാര്‍ഗങ്ങള്‍ക്കായി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്നും സിനഡ് നിർദേശിച്ചു.

പ്രധാന തീരുമാനങ്ങള്‍ കര്‍ദിനാളിന്റെ അനുമതിയോടെ മാത്രമേ എടുക്കാവുള്ളെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കര്‍ദിനാള്‍ സഹായ മെത്രാന്മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൈമാറണമെന്നും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. .ആര്‍ച്ച് ബിഷപ്പിന്റെ തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം.


LATEST NEWS