അഭിഷേകത്തിന്റെ ഫലം എന്താണെന്നറിയാമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിഷേകത്തിന്റെ ഫലം എന്താണെന്നറിയാമോ?

അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എത്രയൊക്കെ നിരീശ്വരവാദി എന്ന് ഭാവിച്ചാലും എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഫലസിദ്ധി ഉണ്ടാവാന്‍ വഴിപാടിനു പുറകേ പോകുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ വഴിപാടുകള്‍ കഴിയ്ക്കുമ്പോള്‍ എന്താണ് അതിന്റെ ഫലം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം വഴിപാടുകളും അതിന്റെ ഫലങ്ങളുമായിരിക്കും നമ്മെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മള്‍ ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം.


പാലഭിഷേകം 

പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍ കാരണമാകുന്നു.

നെയ്യഭിഷേകം 

നെയ്യഭിഷേകം ശബരിമലശാസ്താവിന്റെ ഇഷ്ടവഴിപാടാണ്. ഇത് സുരക്ഷിക ജീവിതത്തിനും സന്താനഭാഗ്യവും നല്‍കുന്നു.

പനിനീരഭിഷേകം 

പനിനീരഭിഷേകവും ഇത്തരത്തില്‍ ഇഷ്ടകാര്യങ്ങള്‍ നേടാനുള്ള വഴിപാടാണ്. മാത്രമല്ല ദേവീ കടാക്ഷവും പേരും പ്രശസ്തിയും എല്ലാം ഇതിലൂടെ ഉണ്ടാവുന്നു.

ചന്ദനാഭിഷേകം 

ധനവര്‍ദ്ധനവും ജോലിയിലെ സ്ഥാനക്കയറ്റവുമാണ് ചന്ദനാഭിഷേകത്തിന്റെ പ്രധാന ഫലം. പുനര്‍ജന്മം ഇല്ലാതാവുകയും ചെയ്യും എന്നാണ് വിശ്വാസം.

ഇളനീരഭിഷേകം 

ഇളനീരഭിഷേകവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ്. ഇത് സന്താനഭാഗ്യത്തിന് കാരണമാകുന്നു.

ഭസ്മാഭിഷേകം 

ഭസ്മാഭിഷേകം ചെയ്യുന്നവരും ഒട്ടും കുറവല്ല. ഇത് ബുദ്ധി ഉണര്‍വ്വിനും നന്മയ്ക്കുമായാണ് ചെയ്യുന്നത്.


LATEST NEWS