ഇഷ്ട നിറം ഭാഗ്യത്തെ കൊണ്ടുവരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഷ്ട നിറം ഭാഗ്യത്തെ കൊണ്ടുവരും

ജീവിതം വര്‍ണ്ണാഭമാണ്. നിറങ്ങള്‍ക്ക് നമ്മുടെ മൂഡിനെയും ജോലിയെയും സ്വാധീനിക്കാനാവും. ആഴ്ചയിലെ ഓരോ ദിവസത്തിനും സൗരമണ്ഡലത്തിലെ ഏതെങ്കിലും ഗ്രഹങ്ങളാണ് അധിപതിയായിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ഗ്രഹങ്ങള്‍ വളരെ ശക്തിയുള്ളതും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നവയുമാണ്. ഓരോ ഗ്രഹത്തെയും സ്വാധീനിക്കുന്ന നിറങ്ങളുണ്ട്. ഓരോ ദിവസത്തിനും ഇത്തരത്തിലുള്ള നിറമുണ്ട്. ഹിന്ദു മിത്തോളജി പ്രകാരം ആഴ്ചയിലെ ഓരോ ദിവസത്തിനും അധിപതിയായ ഒരു ദേവനുണ്ട്. നിങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിന് അനുയോജ്യമായ നിറങ്ങള്‍ ധരിക്കുക.

1. തിങ്കളാഴ്ച വെള്ള നിറo  

തിങ്കള്‍ ചന്ദ്രന്‍റെ ആധിപത്യമുള്ള ദിവസമാണ്. അതുകൊണ്ട് വെള്ള നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നല്കുന്നതാവും. വെളുത്ത വസ്ത്രങ്ങള്‍ക്കൊപ്പം പേള്‍, ഡയമണ്ട് പോലുള്ള വെളുത്ത ആഭരണങ്ങളും ധരിക്കുക.

2. ചൊവ്വാഴ്ച ചുവപ്പ്  

ചുവപ്പ് നിറമുള്ള വസ്ത്രങ്ങളും, റൂബി, കോറല്‍ പോലുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കാന്‍.

3. ബുധനാഴ്ച പച്ച 

ബുധനാഴ്ച പച്ച നിറത്തിന്‍റെ ദിവസമാണ്. പച്ച നിറമുള്ള വസ്ത്രവും എമെറാള്‍ഡ്, സേഡ്, പെരിഡോട്ട് പോലുള്ള പച്ച നിറമുള്ള കല്ലുകളും ധരിക്കുക.

4. വ്യാഴo  മഞ്ഞ 

വ്യാഴാഴ്ച സ്വര്‍ണ്ണ നിറമുള്ള വസ്ത്രങ്ങളും മഞ്ഞ നിറമുള്ള കല്ലുകളും ധരിക്കുക.

5. വെള്ളി പിങ്ക് 

വെള്ളിയാഴ്ചകളില്‍ പിങ്ക് നിറം തെരഞ്ഞെടുക്കുക. പിങ്ക് വസ്ത്രങ്ങളും, റോസ് നിറമുള്ള കല്ലുകളും, റൂബികളും, ഗാര്‍നെറ്റുകളും, ബ്ലഡ് സ്റ്റോണുകളും ധരിക്കുക.

6. ശനി കറുപ്പ്  

ശനിയാഴ്ച കറുപ്പാണ് അനുയോജ്യം. ബ്ലു സഫയര്‍, സോഡാലൈറ്റ് പോലുള്ള നീല കല്ലുകളും ആമിതീസ്റ്റ് പോലുള്ള ബ്ലാക്ക് പര്‍പ്പിള്‍ കല്ലുകളും അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

7. ഞായർ  എല്ലാ നിറങ്ങളും

ഞായര്‍ സൂര്യനുമായി ബന്ധപ്പെട്ടതാണ്. വേഗത്തില്‍ ഫലം ലഭിക്കാനും, ശത്രുക്കളെ അതിജീവിക്കാനും, വിഷമുള്ള വസ്തുക്കളില്‍ നിന്ന് സംരക്ഷണത്തിനും ഓറഞ്ച് നിറമുള്ള ജപമാല ധരിക്കുന്നത് ഫലപ്രദമാണ്. ഞായറാഴ്ച ഓറഞ്ച് നിറമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്.


LATEST NEWS