ഈ  ചീട്ടു കളി കടം കയറ്റില്ല..കിട്ടുക ഐശ്വര്യം മാത്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ  ചീട്ടു കളി കടം കയറ്റില്ല..കിട്ടുക ഐശ്വര്യം മാത്രം

ചീട്ടു കളിച്ചാല്‍ കടം കയറും എന്നും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്..എന്നാല്‍  ഐശ്വര്യം ലഭിക്കുന്ന ചീട്ടു കളിയും നമ്മുടെ നാട്ടില്‍  ഉണ്ട് .രാജഭരണം നിലനിന്നിരുന്ന കാലത്തു തൃപ്പൂണിത്തുറയിലുള്ള കോവിലകങ്ങളിൽ കളിച്ചിരുന്ന ഒരു തരം ചീട്ടുകളിയാണു ‘ഗഞ്ചിഫ അല്ലെങ്കിൽ ഗഞ്ചിപ്പ്’.രാജനഗരിയിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് ഈ കളിയെക്കുറിച്ചും കളിയുടെ നിയമങ്ങളെക്കുറിച്ചും അറിയാവുന്നത്.ഈ കളിയിൽ തുടർച്ചയായി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ നാമങ്ങൾ ചൊല്ലുന്നതുകൊണ്ട് അനുഗ്രഹവും അതുവഴി ഐശ്വര്യവും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.  

വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ഇവയുടെ ഉദ്ഭവം ബംഗാളിലാണ് എന്നു കരുതുന്നു.എന്നാൽ ഒഡിഷയിൽനിന്നാണ് ഇതിന്റെ വരവ് എന്നു പറയുന്നവരും ഉണ്ട്.കഴിഞ്ഞ നൂറ്റാണ്ടിൽ രാജഭരണത്തിന്റെ പ്രതാപവും പ്രൗഢിയും നിലനിന്ന കാലത്ത്, ദേശാടനത്തിനു പോയ ഒരു വലിയ തമ്പുരാൻ വഴിയാണു ഗ‍ഞ്ചിഫ തൃപ്പൂണിത്തുറയിൽ എത്തിയതെന്നു പഴമക്കാരിൽ ചിലർ വിശ്വസിക്കുന്നു. ഉറക്കമൊഴിക്കേണ്ടി വരുന്ന രാത്രികളിലാണു ഗഞ്ചിഫ പ്രധാനമായും കളിക്കുന്നത്. ശിവരാത്രി, തിരുവാതിര തുടങ്ങിയ ദിനങ്ങളിൽ തൃപ്പൂണിത്തുറ കോവിലകങ്ങളിൽ പതിവായി കളിച്ചിരുന്നു.

 

 പുതിയ തലമുറയെ ഗഞ്ചിഫ പഠിപ്പിക്കാനും ഈ കളി വീണ്ടും കോവിലകങ്ങളിൽ സജീവമാക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇവിടെയുള്ള രാജകുടുബാംഗങ്ങൾ. 

 

.


LATEST NEWS