വിട പറയാൻ കഹ്ബയ്ക്ക് ചുറ്റും തീർത്ഥാടക പ്രവാഹം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിട പറയാൻ കഹ്ബയ്ക്ക് ചുറ്റും തീർത്ഥാടക പ്രവാഹം 

മിനാ താഴ്​വാരയോട്​ തീർഥാടകർ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെ വിടവാങ്ങൽ ത്വവാഫിനെത്തിയവരെ കൊണ്ട്​ മക്കയും പരിസരവും വീർപുമുട്ടുന്നു. 20 ലക്ഷത്തോളം ഹാജിമാർ മസ്​ജിദുൽ ഹറാമിൽ ഞായറാഴ്​ച തന്നെ എത്തിയതായാണ് കണക്ക്​. കഅ്​ബയെ വലംവെച്ച്​ ഹജ്ജിനോട്​ വിടപറയാനുള്ള തിരക്കാണിവിടെ. കൊടും വെയിലിലും ഹജ്ജി​​​ന്റെ അവസാന ദിവസമായ തിങ്കളാഴ്​ച ഹറമിന്​ ചുറ്റും കവിഞ്ഞൊഴുകുകയാണ്​ തീർഥാടക ലക്ഷങ്ങൾ.

മലയാളികൾ ഉൾപെടെ ഭൂരിഭാഗം ഇന്ത്യൻ ഹാജിമാർ  ഞായറാഴ്​ച തന്നെ താമസസ്​ഥലങ്ങളിൽ മടങ്ങിയെത്തി. ഇന്ന്​ വൈകുന്നേരത്തോടെ മുഴുവൻ ഹാജിമാരും തമ്പുകളിൽ നിന്ന്​ തിരിച്ചുപോരും. സെപ്​റ്റംബർ ആറ്​ മുതൽ ഇന്ത്യൻ ഹാജിമാരുടെ ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന്​ തുടക്കമാവും. മലയാളി തീർഥാടകരുൾപെടുന്ന ഇന്ത്യൻ സംഘം  പത്താം തിയതി മുതൽ തിരിച്ചെത്തി തുടങ്ങും. 


LATEST NEWS