വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ജിദ്ദ: കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും പുണ്യഭൂമിയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വരുന്ന തീർഥാടകരുടെ അവസാന സംഘം ഞായറാഴ്ച പുലർച്ചെ ജിദ്ദയിലിറങ്ങി. സർക്കാർ^സ്വകാര്യ ഗ്രൂപുകൾ വഴി 25000 ത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഒാഗസ്റ്റ് 13 മുതലാണ് ഹജ്ജ് കമ്മിറ്റി വഴിയുള്ള സംഘം വന്നു തുടങ്ങിയത്. പറയത്തക്ക പ്രയാസങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മക്ക ഹറമിൽ നിന്ന് 10 കിലോമീറ്റർ അകലെ അസീസിയയിലാണ് മലയാളി ഹാജിമാർ താമസിക്കുന്നത്. ഇവർക്ക് ഹറമിലേക്ക് വരാൻ 24 മണിക്കൂറും ബസ് സർവീസുകൾ ഉണ്ടായിരുന്നു. സ്വകാര്യ ഗ്രൂപ് വഴി എത്തിയ ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചെത്തി.അതേ സമയം ഹജ്ജിെൻറ ദിനങ്ങൾ അടുത്തതോടെ തിരക്ക് ഏറിയതിനാൽ ഇൗ ബസ് സർവീസുകൾ നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ‘അസീസിയ ട്രാൻസ്പോർേട്ടഷൻ’ നിർത്തിയത്. ആയിരത്തോളം ഹാജിമാർ ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് അര മണിക്കൂർ നടന്നാൽ ഹറമിലേക്ക് വരാനാവും. 40 ഡിഗ്രിയിലധികം ചൂടാണ് മക്കയിൽ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പെങ്കടുക്കാൻ കടുത്ത ചൂടിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നത് പലരെയും ക്ഷീണിതരാക്കി. പനി, കഫക്കെട്ട് മുതലായ പ്രശ്നങ്ങളുമായി ആശുപത്രികളിൽ എത്തുന്ന ഹാജിമാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി റൂമുകളിൽ തന്നെ കഴിഞ്ഞ് ഹജ്ജ് കർമങ്ങൾ തുടങ്ങുേമ്പാഴേക്കും രോഗവിമുക്തി നേടാനാണ് ഹാജിമാർക്ക് അധികൃതർ നൽകുന്ന നിർദേശം.