ഇവിടെ പണം വച്ചാല്‍ പെട്ടെന്നു പണക്കാരനാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇവിടെ പണം വച്ചാല്‍ പെട്ടെന്നു പണക്കാരനാകും

പണമില്ലാത്തവന്‌ ഇതുണ്ടാക്കാന്‍ മോഹം, ഉള്ളവനോ ഇരട്ടിയാക്കാനും. ഇത്‌ ലോകപ്രതിഭാസമാണ്‌. പണമുണ്ടാക്കാന്‍ നാം വാസ്‌തുവിനേയും ജ്യോതിഷത്തേയും ആശ്രയിക്കാറുണ്ട്‌. ഇവയില്‍ പറയുന്നതുപോലെ ചെയ്യാറുമുണ്ട്‌. ഇവയൊക്കെ അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, സത്യങ്ങള്‍ കുറച്ചെങ്കിലുമുണ്ടാകും. ഇത്തരം വിശ്വാസപ്രകാരം നാം ചില സ്ഥലങ്ങളില്‍ പണം സൂക്ഷിച്ചാല്‍ പെട്ടെന്നു പണക്കാരനാകുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,


1. പണവും ലോക്കറുമെല്ലാം വീടിന്റെ കിഴക്കു വശത്തു സ്ഥാപിയ്‌ക്കുക. പണമുണ്ടാകും.

2. പണവും ആഭരണവും സൂക്ഷിയ്‌ക്കുന്ന അലമാരയുടെ വാതില്‍ വടക്കോട്ടു തുറക്കുന്ന രീതിയില്‍ ഇടുക. പണത്തിന്‌ ഒരിക്കലും ബുദ്ധിമുട്ടില്ല.

3. സ്റ്റെയര്‍കേസിന്റെ താഴെയും ബാത്‌റൂമിനു മുന്‍പിലും പണം സൂക്ഷിയ്‌ക്കരുത്‌. ഇതുപോലെ പണം സൂക്ഷിയ്‌ക്കുന്നിടത്ത്‌ പൊടിയുമുണ്ടാകരുത്‌.

4. പണം സൂക്ഷിയ്‌ക്കുന്ന ലോക്കറിനു സമീപം ഇരുവശത്തും തുമ്പിക്കയ്യുയര്‍ത്തി നില്‍ക്കുന്ന ആനകള്‍ക്കു നടുവില്‍ നില്‍ക്കുന്ന ലക്ഷ്‌മീദേവിയുടെ ചിത്രം സൂക്ഷിയ്‌ക്കുന്നതു ഗുണം ചെയ്യും.

5. സൗത്ത്‌ ഈസ്റ്റ്‌ മൂലയിലായി വെള്ളമൊഴുകുന്ന ഫൗണ്ടന്‍ വയ്‌ക്കുന്നതും നല്ലതാണ്‌. വെള്ളം വീടിനു പുറത്തേയ്‌ക്കായൊഴുകുന്ന ഷേപ്പിലാകരുത്‌. മറിച്ച്‌ വീട്ടിലേയ്‌ക്കൊഴുകുന്ന രീതിയിലാകണം.

6. സൗത്ത്‌ ഈസ്റ്റ്‌ മൂലയില്‍ ഡ്രാഗണ്‍ അല്ലെങ്കില്‍ അരോവന മത്സ്യമുള്ള അക്വേറിയം വയ്‌ക്കുന്നതും ഗുണം ചെയ്യും. ഇതിലെ മത്സ്യത്തെ സന്തോഷിപ്പിയ്‌ക്കുക. ഇതിലെ വെള്ളം വൃത്തിയുള്ളതാക്കുക.

7. വീട്ടില്‍ പണത്തെ പ്രതിനിധാനം ചെയ്യുന്ന എന്തു വസ്‌തുക്കളും തെക്കുകിഴക്കായി സൂക്ഷിയ്‌ക്കുക.

8. ചൈനീസ്‌ ജേഡ്‌ ചെടി വീടിന്റെ തെക്കുകിഴക്കു മൂലയിലായി വയ്‌ക്കുന്നതു പണം വരാന്‍ സഹായിക്കും.

9. വീട്ടില്‍ ഗോള്‍ഡന്‍ നിറത്തിലെ ഷിപ്പ്‌ വയ്‌ക്കുന്നതും പണമുണ്ടാകാന്‍ നല്ലതാണ്‌. 

10. ഡൈനിംഗ്‌ ടേബിളിനു സമീപം ഇതിന്റെ പ്രതിബിംബം കാണത്തക്ക രീതിയില്‍ കണ്ണാടി സ്ഥാപിയ്‌ക്കുക. അന്നത്തിന്‌ ഒരിക്കലും മുട്ടുണ്ടാകില്ല.


LATEST NEWS