ഹജ്ജ് ക്യാമ്പ് ഇന്ന് അവസാനിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജ് ക്യാമ്പ് ഇന്ന് അവസാനിക്കും

രാത്രി എട്ടിന് സൗദി എയർലൈൻസ് വിമാനം അവസാന സംഘം ഹാജിമാരുമായി നെടുമ്പാശ്ശേരിയിൽ നിന്ന് പറക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാകും. മൂന്ന് കുട്ടികളടക്കം 407 പേരാണ് ഈ സംഘത്തിൽ ഉണ്ടാകുക. കേ​ര​ള​ത്തി​ൽ​നി​ന്ന്​ 11,807 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി തീ​ർ​ഥാ​ട​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ര​ണ്ടു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 22 കു​ട്ടി​ക​ൾ​ക്കും യാ​ത്രാ​നു​മ​തി​യു​ണ്ടായിരുന്നു. ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ടു​ന്ന​തും ഈ ​വ​ർ​ഷ​മാ​ണ്. കൂ​ടാ​തെ, ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന്​ 305 ഉം ​മാ​ഹി​യി​ൽ​നി​ന്ന്​ 32ഉം ​തീ​ർ​ഥാ​ട​ക​ർ നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ് യാ​ത്ര​യാ​യ​ത്.  

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ​ക്ക് 39 സ​ർ​വി​സാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് ചാ​ർ​ട്ട് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ 21 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ​യാ​ണ് ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര. പു​തി​യ അ​ന്താ​രാ​ഷ്​​ട്ര ടെ​ർ​മി​ന​ലാ​യ ടി 3​ യി​ലാ​ണ് ഹ​ജ്ജ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത്. ഹാ​ജി​മാ​ർ​ക്ക് അ​ഞ്ച്​ ലി​റ്റ​ർ വീ​തം സം​സം വെ​ള്ളം ഇ​വി​ടെ​നി​ന്ന്​ വി​ത​ര​ണം ചെ​യ്യും. സം​സം പൂ​ർ​ണ​മാ​യും ഇ​തി​ന​കം സൗ​ദി എ​യ​ർ​ലൈ​ൻ​സ് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ടി 3​ യി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹ​ജ്ജ് ക്യാ​മ്പി​​ന്റെ  ആ​ദ്യ​ഘ​ട്ട​ത്തി​നാ​ണ് ഇന്ന് തി​ര​ശ്ശീ​ല വീ​ഴു​ന്ന​ത്.  


LATEST NEWS