സിംഹത്തിനും രക്ഷയില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിംഹത്തിനും രക്ഷയില്ല

സിംഹത്തിനു പോലും കാട്ടില്‍  ജീവിക്കാന്‍ രക്ഷയില്ല അവയേയും നമ്മള്‍ വിടാതെ പിന്തുടരുന്നു . അപ്പോള്‍ പിന്നെ ചെറിയ മൃഗങ്ങളുടെ കാര്യം പറയേണ്ടി വരില്ലല്ലോ. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നായ ലിംപോപോ പ്രദേശങ്ങളിലാണ് കൂട്ടത്തോടെ ചത്തനിലയില്‍ സിംഹങ്ങളെ കണ്ടത്.

ഏഴു സിംഹങ്ങളെയാണ് വേട്ടയാടപ്പെട്ട നിലയില്‍ കണ്ടത്. എന്നാല്‍ ഇതിനുമപ്പുറം ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. സിംഹങ്ങളുടെ ഹൃദയവും, കരളും, ശ്വാസകോശവും തുരന്നെടുത്ത നിലയിലാണ് സിംഹങ്ങളുടെ ജഡങ്ങള്‍ കണ്ടെടുത്തത്. അതായത് ആന്തരികാവയവങ്ങള്‍ എല്ലാം നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

മുതി എന്നറിയപ്പെടുന്ന ആഭിചാരക്രിയയ്ക്കായി സിംഹങ്ങളുടെ ആന്തരികാവയവങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വ്യാപാരങ്ങളില്‍ അഭിവൃദ്ധിയുണ്ടാകാന്‍ ഈ ക്രിയയിലൂടെ കഴിയും എന്നതാണ് സിംഹങ്ങളെ കൊന്നൊടുക്കി ആന്തരികാവയവങ്ങള്‍ ചൂഴ്‌ന്നെടുക്കുന്നതിന് പിന്നില്‍. രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലിംപോപോയില്‍ വേട്ടക്കാരാകാം ഇതിനു പിന്നിലെന്നാണ് നിഗമനം. സിംഹവേട്ടയ്ക്ക് അനുമതിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇത് സ്വകാര്യ വനമേഖലയില്‍ മാത്രമാണ്. അതിനു വേണ്ടി വരുന്ന ചെലവ് 25 ലക്ഷവും.

ജീവിക്കാന്‍ രക്ഷയില്ല അവയേയും നമ്മള്‍ വിടാതെ പിന്തുടരുന്നു


LATEST NEWS