മകരവിളക്കിനായി ശബരിമല ഒരുങ്ങി; കനത്ത സുരക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകരവിളക്കിനായി ശബരിമല ഒരുങ്ങി; കനത്ത സുരക്ഷ

ശബരിമലയെ ഭക്തിസാന്ദ്രമാക്കി മകരവിളക്ക് നാളെ. വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് തുടങ്ങി. 
മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പന്തളത്ത് നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തിച്ചേരും.  

വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രീയകള്‍ സന്നിധാനത്ത് തുടങ്ങിയിട്ടുണ്ട്. ഇന്നും നാളെയും പ്രത്യേകപൂജകളുമുണ്ടാവും. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. 

ഇന്നലെ പന്തളത്തു നിന്നും ആചാരപൂര്‍വം ശ്രീകൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ടതോടെ പുറപ്പെട്ടതിരുവാഭരണ ഘോഷയാത്ര രണ്ടാംനാള്‍ പ്രയാണം തുടരുകയാണ്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങള്‍ തലയിലേറ്റുന്നത്.

നാളെ ഉച്ചക്കാണ് മകരസംക്രമപൂജ.  മകരവിളക്ക് കഴിഞ്ഞ ശേഷം ലക്ഷാര്‍ച്ചന നടത്തുന്ന പാലക്കാട് കല്‍പ്പാത്തി അയ്യപ്പഭക്തസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്. അയ്യപ്പസ്തുതികളുമായി കഴിഞ്ഞ അന്‍പത് വര്‍ഷമായി സന്നിധാനത്തെത്തുന്ന കല്‍പ്പാത്തി സംഘം 15 വര്‍ഷമായി ലക്ഷാര്‍ച്ചന നടത്തുന്നുണ്ട്.


LATEST NEWS