സുന്നി ഐക്യം: ഇകെ വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുന്നി ഐക്യം: ഇകെ വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

സുന്നി വിഭാഗങ്ങളുടെ ഐക്യത്തിന് വഴിയൊരുങ്ങുന്നു. ഇകെ വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം. ഇതിനായി പ്രത്യക സമിതിക്ക് രൂപം നല്‍കും. 

മുജാഹിദുകള്‍ക്കെതിരെ ഐക്യം അനിവാര്യമായ ഘട്ടത്തിലാണ് അതിന് തയ്യാറാകുന്നെതെന്ന് കാന്തപുരം പറഞ്ഞു. നേരത്തെ, മര്‍ക്കസ്സിന്റെ 40-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തില്‍ സുന്നിഐക്യവുമായി ബന്ധപ്പെട്ട് സൂചനകള്‍ എപി അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയിരുന്നു. സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് മുശാവറ ചേരുന്നത്. സുന്നി ഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് പ്രധാനമായും ഇന്നത്തെ മുശാവറയില്‍ നടന്നത്.തീവ്രവാദികളുടെ കടന്നു കയറ്റം തടയാന്‍ സുന്നി ഐക്യം അനിവാര്യമാണെന്നും കാന്തപുരം വ്യക്തമാക്കി.  

ഐക്യത്തിന് തയ്യാറാണെന്ന് ഇകെ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യക സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മൂന്ന് പതിറ്റാണ്ടോളമായി ഇരു സംഘടനകളായി പ്രവര്‍ത്തിച്ച സുന്നി എപി-ഇകെ വിഭാഗങ്ങള്‍ തമ്മിലാണ് ഐക്യത്തിനുള്ള നീക്കം നടക്കുന്നത്.