കൈകൾ കൂപ്പുന്നതിന് പിന്നിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൈകൾ കൂപ്പുന്നതിന് പിന്നിൽ

ഒരാളെ കാണുമ്പോള്‍ അയാളെ അഭിവാദ്യം ചെയ്യാന്‍ വഴികള്‍ പലതുണ്ട്. നമസ്‌തേ, ഷേക്ക് ഹാന്റ് ഇവയെല്ലാം ഇതില്‍ പെടും. ചിലര്‍ ആലിംഗനം ചെയ്യാറുമുണ്ട്. എന്നാല്‍ ഭാരതീയ രീതിയനുസരിച്ചു നമസ്‌തെ എന്ന രീതിയാണ് നാം മറ്റുള്ളവരെ അഭിവാദ്യം ചെയ്യാന്‍ ഉപയോഗിയ്ക്കുന്നത്. ഷേക്ക് ഹാന്റ് വിദേശസംസ്‌കാരത്തിന്റെ ഭാഗമാണെന്നു പറയാം. എന്നാല്‍ നമ്മുടെ നമസ്‌തെയാണ് കൂടുതല്‍ നല്ലതെന്നു പറയാം. ഇതിന് അടിസ്ഥാനമായി പറയുന്ന പല കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

നമസ്‌തെ എന്നു പറയുമ്പോള്‍ നമ്മുടെ ഇരുകൈകളിലേയും വരിലുകള്‍ പരസ്പരം സ്പര്‍ശിയ്ക്കുകയാണ് ചെയ്യുന്നത്. വിരല്‍ത്തുമ്പുകള്‍ സ്പര്‍ശിയ്ക്കുന്നു. പിന്നീട് ഈ കയ്യ് നാം നെഞ്ചിനു നേരെ കൊണ്ടുവരുന്നു.

നെഞ്ചിനു നേരെ ഈ കയ്യു കൊണ്ടുവരുമ്പോള്‍ നെഞ്ചിലെ ആനന്ദചക്ര എന്ന പോയിന്റിനു നേരെയാണ് കൊണ്ടുവരുന്നത്. ഈ പോയന്റ് സ്‌നേഹം, ആര്‍ദ്രത തുടങ്ങിയ വികാരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. നാം കൈ കൂപ്പുന്നത് മനസില്‍ തൊടുന്നുവെന്നര്‍ത്ഥം.

ആനന്ദ്രചക്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ശരീരത്തില്‍ പൊസറ്റീവ് എനര്‍ജി രൂപപ്പെടും. ഇത് മറ്റേയാളിലേയ്ക്കും പകരും. പരസ്പരബന്ധം കൂടുതല്‍ നന്നാകും. ദൈവവും നാമുമായുള്ള ആത്മിയ ബന്ധത്തെയാണ് ആനന്ദചക്ര സൂചിപ്പിയ്ക്കുന്നത്.

ഇതിന് ശാസ്ത്രീയ വശവുമുണ്ട്. വിരലുകള്‍ കൂട്ടി മുട്ടുമ്പോള്‍ വിരലുകള്‍ക്കറ്റത്തുള്ള നാഡികളില്‍ മര്‍ദമേല്‍ക്കുന്നു. ഈ നാഡികള്‍ ചെവി, തല, കണ്ണ് തുടങ്ങിയ സംവേദനക്ഷമതയുള്ള അവയവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

നമസ്‌തെ പറയുന്നതിലൂടെ ഈ അവയവങ്ങളില്‍ നാഡീമര്‍ദത്തിലൂടെ പ്രവര്‍ത്തനം ത്വരിതപ്പെടും. ഇത് മറ്റേയാളുടെ മുഖം, ശബ്ദം, പേര് എന്നിവയെല്ലാം ഓര്‍ക്കാന്‍ സഹായകമാകുകയും ചെയ്യും. ഷെയ്ക്ക് ഹാന്റിന് മറ്റൊരു ആരോഗ്യദൂഷ്യവുമുണ്ട്. കൈകള്‍ പരസ്പം സ്പര്‍ശിയ്ക്കുമ്പോള്‍ കൈകളിലെ രോഗാണുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതേ രീതിയില്‍ നോക്കുമ്പോഴും നമസ്‌തെ അല്ലേ നല്ലത്.