കഅ്ബയെ പ്രദക്ഷിണം വയ്ക്കുന്ന വിശ്വാസികള്‍ക്ക് പുതിയ അടയാളം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കഅ്ബയെ പ്രദക്ഷിണം വയ്ക്കുന്ന വിശ്വാസികള്‍ക്ക് പുതിയ അടയാളം

ജിദ്ദ: മക്കയില്‍ വിശുദ്ധ കഅ്ബയെ പ്രദക്ഷണം വയ്ക്കുന്ന വിശ്വാസികള്‍ക്ക് സ്ഥലത്തിന്റെ തുടക്കവും ഒടുക്കവും അറിയാന്‍ കഅ്ബയെ പുതപ്പിച്ച കിസ്‌വയ്ക്കു മേല്‍ പുതിയ അടയാളം രേഖപ്പെടുത്തി. എഴു തവണ പ്രദക്ഷിണം ചെയ്യുമ്പോള്‍ എണ്ണം മറക്കാതിരിക്കാന്‍ ഇതു വിശ്വാസികളെ ഏറെ സഹായകമാകും. ഹജറുല്‍ അസ്വദിന് മുകളിലുള്ള കിസ്‌വയുടെ ഭാഗങ്ങളിലാണ് അയാളങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്.

പ്രദക്ഷിണം ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള സ്ഥലത്തിന്റെ ആശയക്കുഴപ്പം ഒഴിവാക്കാനും ഇതു സഹായമാകുമെന്നാണ് മത്വാഫ് അധികൃതര്‍ കരുതുന്നത്. ഹജറുല്‍ അസ്‌വദിന് നേരെ പള്ളിയുടെ ഭാഗം വരെ കുറുകെ ഒരു വരയാണ് അടയാളമായി നിലവിലുണ്ടായിരുന്നത്. തിരക്കു കാരണം ഈ വര കാണാതെ പോകുന്നത് പതിവായതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.


LATEST NEWS