900 ക്ഷേത്രങ്ങള്‍ ഒരു കുന്നിന്‍ മുകളില്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

900 ക്ഷേത്രങ്ങള്‍ ഒരു കുന്നിന്‍ മുകളില്‍.

900 ക്ഷേത്രങ്ങള്‍ ഒരു കുന്നിന്‍ മുകളില്‍...അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടനഗ്രാമമായ പാലിത്താന.ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജൈന തീര്‍ഥാടന കേന്ദ്രമാണ് പാലിത്താന. എന്നാല്‍ ജൈന ക്ഷേത്രങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്. ഹിന്ദു ക്ഷേത്രങ്ങളും ഇസ്ലാം മതവിശ്വാസികളുടെ ദര്‍ഗയുമൊക്കെ ഈ ഗ്രാമത്തിന്റെ പലഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും.900 ക്ഷേത്രങ്ങളുള്ള ലോകത്തിലെ ഏക കുന്ന്. അതാണ് പാലിത്താന. പാലിത്താനയിലെ ക്ഷേത്രങ്ങളും കുന്നും ജൈനമതക്കാര്‍ ഏറ്റവും പവിത്രമായ സ്ഥലമായാണ് കണക്കാക്കുന്നത്. ശ്വേതാംബര ജൈനരാണ് ഇവിടുത്തെ തീര്‍ഥാടകര്‍.

 

താഴെ നിന്നും മലയുടെ മുകള്‍ വരെ ഏകദേശം 3800 പടികള്‍ കയറി വേണം എത്താന്‍. താഴെ നിന്നും മുകളില്‍ വരെയുള്ള വഴിയുടെ ഇരുവശവും നിറയെ ക്ഷേത്രങ്ങള്‍ കാണാം. മലകയറാന്‍ നിയമങ്ങളും ഉണ്ട് . മലകയറുമ്പോള്‍ ഭക്ഷണം കരുതാന്‍ പാടില്ല. നേരം ഇരുട്ടുന്നതിനു മുന്‍പേ പൂജാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങിയിരിക്കണം.രാത്രികാലങ്ങളില്‍ മലമുകളില്‍ ആരും കാണാന്‍ പാടില്ല.

പ്രത്യേക അനുമതിയോടെ മാത്രമേ ക്ഷേത്രങ്ങളുടെ ഉള്ളില്‍ കയറാന്‍ സാധിക്കുകയുള്ളൂ. 11-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടു വരെയുള്ള കാലത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഇവിടുത്തെ സ്മാരകങ്ങള്‍.ലോകത്തില്‍ നിയമപരമായി വെജിറ്റേറിയന്‍ ഗ്രാമമെന്ന പ്രശസ്തിയും പാലിത്താനയ്ക്ക് ഉണ്ട്