വിവാഹ തടസ്സങ്ങളകറ്റാന്‍ 360 ദിവസവും വിവാഹം നടന്ന ക്ഷേത്രം...!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാഹ തടസ്സങ്ങളകറ്റാന്‍ 360 ദിവസവും വിവാഹം നടന്ന ക്ഷേത്രം...!!

ഐശ്വര്യത്തിനും സമ്പത്തിനും കുട്ടികള്‍ക്കുമൊക്കെ വേണ്ടി ആളുകള്‍ പ്രാര്‍ഥിക്കാറുണ്ടെങ്കിലും വിവാഹത്തിനായി പ്രാര്‍ഥിക്കുന്നവരാണ് അധികവും. എന്നാല്‍ പ്രാര്‍ഥിച്ച് കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുന്ന ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയും ഒരു ക്ഷേത്രമുണ്ട്. ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുവിടന്തൈ നിത്യ കല്യാണ പെരുമാള്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

തിരുവിടന്തെ നിത്യ കല്യാണ പെരുമാള്‍ ക്ഷേത്രം ആദ്യകാലങ്ങളില്‍ അറിയപ്പട്ടിരുന്നത് തിരു ഇട എന്തെയ് എന്നായിരുന്നുവത്രെ. തമിഴില്‍ തിരു എന്നാല്‍ ലക്ഷ്മി എന്നും ഇട എന്നാല്‍ ഇടത് എന്നും എന്‍ന്തൈ എന്നാല്‍ ദൈവം അല്ലെങ്കില്‍ പിതാവ് എന്നുമാണ് അര്‍ഥം. പിന്നീട് ഇത് ലോപിച്ച് തിരുവിടന്തെ ക്ഷേത്രം എന്ന് അറിയപ്പെടുകയായിരുന്നു.തിരുവിടന്തൈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാല്‍ വിവാഹം നടക്കുന്നതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 36 പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ പാടുപെട്ട സന്യാസിയുടെ കഥ. ഒരിക്കല്‍ കുനി എന്നു പേരായ സന്യാസിയും അദ്ദേഹത്തിന്റെ മകളും സ്വര്‍ഗ്ഗത്തില്‍ പോകുവാനായി ധാരാളം സത്കര്‍മ്മങ്ങള്‍ ചെയ്തിരുന്നു. മരണശേഷം സ്വര്‍ഗ്ഗത്തിലേക്ക് പോയെങ്കിലും അവിവാഹിതയാണെന്ന കാരണത്താല്‍ തിരികെ ഭൂമിയിലേക്കയച്ചു. പിന്നീട് ധാരാളം പേരോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും ആരും അവളെ വിവാഹം ചെയ്യാന്‍ സന്നദ്ധരായില്ല. ഒടുവില്‍ കാല്‍വര ഋഷി എന്നു പേരായ ആള്‍ ഇവരെ വിവാഹം ചെയ്തു. പിന്നീട് അവര്‍ക്ക് 360പെണ്‍കുട്ടികള്‍ ജനിച്ചുവത്രെ. പ്രായപൂര്‍ത്തിയായപ്പോള്‍ ഈ പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കാന്‍ ഇവര്‍ ഏറെ കഷ്ടപ്പെട്ടു. ഒരിക്കല്‍ ഇവിടെയെത്തിയ സുന്ദരനായ യുവാവിനോട് ഋഷി തന്റെ കുട്ടികളെ വിവാവഹം കഴിക്കാമോ എന്നു ചോദിക്കുകയും 36 പെണ്‍കുട്ടികളെ ഓരോ ദിവസമായി അയാള്‍ വിവാഹം ചെയ്യുകയും ചെയ്തു. അവസാനത്തെ ദിവസം ആ യുവാവ് താന്‍ തന്റെ യഥാര്‍ഥ രൂപമായ വരാഹ പെരുമാളിനെ ഋഷിക്ക് വെളിപ്പെടുത്തി. പിന്നീട് 360 പേരും ഒന്നായി ലക്ഷ്മി ദേവി ആവുകയും ചെയ്തു. കോമളവല്ലി തായര്‍ എന്നും ലക്ഷ്മി ദേവി ഇവിടെ അറിയപ്പെടുന്നു.

മാമല്ലപുരം അഥവാ മഹാബലിപുരം എന്ന പ്രശസ്തമായ പൗരാണിക സ്ഥലത്തു നിന്നും 18 കിലോമീറ്റര്‍ ദൂരം മാത്രമേ ഈ ക്ഷേത്രത്തിലേക്കുള്ളൂ. ചെന്നൈയില്‍ നിന്നും വരദരാജപുരം-എഗ്മോര്‍- കാരപ്പക്കം വഴി തിരുവിടന്തൈ് നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രത്തിലെത്താം. 41.5 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.രാവിലെ ആറു മണി മുതല്‍ വരെയും ഉച്ചയ്ക്ക് ശേഷം മുതല്‍ രാത്രി എട്ടു മണി വരെയുമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധിക്കുന്നത്.


LATEST NEWS